ചെട്ടിപ്പടിയില്‍ മധ്യവയസ്‌കന്‍ റെയില്‍വേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍

ചെട്ടിപ്പടിയില്‍ മധ്യവയസ്‌കന്‍ റെയില്‍വേ  ട്രാക്കിനരികില്‍ മരിച്ച നിലയില്‍

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റിനു സമീപത്തു കോയംകുളത്ത് റെയില്‍വേ ട്രാക്കിനരികില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ പോക്കറ്റില്‍ നിന്നു പോലീസ് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍ തമിഴ്‌നാട്ടിലെ അബ്ദു എന്നാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളത്. പരപ്പനങ്ങാടിയിലേക്കുള്ള ടിക്കറ്റും ലഭിച്ചിട്ടുണ്ട്. 55 വയസു പ്രായംതോന്നിക്കും. ട്രെയിനില്‍ നിന്നും വീണ് അപകടമുണ്ടായതാകാനാണ് സാധ്യതയെന്ന് പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.സമീര്‍ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Sharing is caring!