റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍മാനു ഹാജയുടെ ‘ദഫ്മുട്ടി’ ഒറ്റയാള്‍ സമരം

റോഡിന്റെ ശോചനീയാവസ്ഥ  പരിഹരിക്കാന്‍മാനു ഹാജയുടെ ‘ദഫ്മുട്ടി’ ഒറ്റയാള്‍ സമരം

അരീക്കോട്: അരീക്കോട് കൊണ്ടോട്ടിയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ട് കിഴിശ്ശേരി വളപ്പന്‍ കുണ്ടിലെ മാനു ഹാജി ദഫ് മുട്ടി ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്.
നാട്ടിലുള്ള ജനങ്ങളും, വ്യാപാരികളും, മാനു ഹാജിക്ക് ആശംസ അറിയിച്ച് കടന്നുപോകുന്നുണ്ട്.
സ്വന്തം ചിലവില്‍ ഇരുപതോളം ഫ്‌ലക്‌സുകള്‍ കെട്ടിയാണ് സമരം നടത്തുന്നത്. എഴുപത്തിനാലാം വയസ്സിലും തളരാതെ ജനങ്ങളുടെ പ്രശ്‌നം പരിഹാരത്തിനായി എന്നും ഉണ്ടാവും എന്ന് ഇദ്ദേഹം പറയുന്നു. വര്‍ഷങ്ങളായുള്ള
ജനങ്ങളുടെ ദുരിതയാത്ര മുന്നില്‍കണ്ടാണ് ഇങ്ങനെയൊരു വേറിട്ടസമരം രീതിയില്‍ മുന്നോട്ടു വരാനുള്ള പ്രേരണയായത്. വരുമാനമായി ഒന്നുമില്ല ആയിരം രൂപ വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാറുണ്ട്. ഈ പൊതുപ്രവര്‍ത്തകന്റെ ഇപ്പോഴുള്ള ഒരാവശ്യം പാസായ പണം കുറച്ചു മാറ്റിവച്ച് താല്‍ക്കാലികമായി കുണ്ടുകള്‍ അടക്കണമെന്നാണ് നേതാക്കളോട് പറയാനുള്ളത് .പിന്നീട് മാറ്റിവെച്ച മുഴുവന്‍ പണവും സുഗമമായ യാത്രക്ക് ഒരുക്ക ണമെന്നാണ് ആവശ്യം. ഇതിലും പരിഹാരമായില്ലെങ്കില്‍ റോഡ് ഉപരോധിച്ചു സമരപരിപാടികള്‍ നടത്താനുള്ള നീക്കത്തിലാണ്.

Sharing is caring!