വൈവിധ്യമാര്‍ന്ന പരിപാടികളോടെ പീസ് സ്‌കൂള്‍ വാര്‍ഷികാഘോഷം

വൈവിധ്യമാര്‍ന്ന പരിപാടികളോടെ പീസ് സ്‌കൂള്‍ വാര്‍ഷികാഘോഷം

കോട്ടക്കല്‍: പീസ് പബ്ലിക്ക് സ്‌കൂള്‍ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. റോയല്‍ ഐറിഷ് അക്കാദമി അംഗം അലന്‍ ടിറ്റ്‌ലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കലാ-കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച സ്‌കൂളിലെ വിദ്യാര്‍തികളെ ആദരിച്ചു.

വിവരസാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടത്തിനിടയിലും വായനയുടെ പ്രസക്തി കുറയുന്നില്ലെന്ന് അലന്‍ ടിറ്റ്‌ലി പറഞ്ഞു. വായന അതിര്‍ത്തികള്‍ കടന്നും ആളുകളെ ഒന്നിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളില്‍ സര്‍ഗ വാസനയും, മൂല്യബോധവും വളര്‍ത്താനും വായന സഹായിക്കും. സ്‌കൂളുകളില്‍ വായന പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഹംദി മുഹമ്മദ് ഷാക്കിര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ മലബാര്‍ ടൈംസ് ന്യൂസ് എഡിറ്റര്‍ പ്രമേഷ് കൃഷ്ണ, നവവിഷന്‍ എഡിറ്റര്‍ സന്ദീപ് കെ നായര്‍, രമേശ് ആതവനാട്, സജീന സലീം, മലപ്പുറം ലൈഫ് എഡിറ്റര്‍ സന്തോഷ് ക്രിസ്റ്റി എന്നിവരെ ആദരിച്ചു.

ഗാനരചിതാവ് കാനേഷ് പൂനൂര്‍ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം സഹോദയ പ്രസിഡന്റ് എം അബ്ദുല്‍ നാസര്‍, സ്‌കൂള്‍ ചെയര്‍മാന്‍ പി എ കബീര്‍, പ്രിന്‍സിപ്പാള്‍ എം ജൗഹര്‍, പീസ് ഫൗണ്ടേഷന്‍ ട്രെയിനിങ് മേധാവി അബ്ദുല്‍ ഷരീഫ്, അധ്യാപകരായ എസ് സ്മിത, ഇ ശ്രീദേവി, പി മുഹമ്മദ് യാസിര്‍, പി ജംഷീര്‍, കെ സീനാന്‍, അലീഫ ജന്ന എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Sharing is caring!