കരിപ്പൂരില്‍ ഡി.ജി.സി.എ പരിശോധന തുടങ്ങി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ജി.സി.എ സംഘത്തിന്റെ സുരക്ഷ പരിശോധന തുടങ്ങി. ഇന്നലെ ചെന്നൈയില്‍ നിന്നാണ് ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടര്‍ ദുരൈ രാജിന്റെ നേതൃത്വത്തിലുളള രണ്ടംഗ സംഘം കരിപ്പൂരിലെത്തി പരിശോധന ആരംഭിച്ചത്.കരിപ്പൂരില്‍ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മ്മാണം ആരംഭിച്ചതിന്റെ പാശ്ചാത്തലത്തിലം കൂടി കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്. വിമാനത്താവളത്തിലെ റണ്‍വെ,ടെര്‍മിനല്‍,എയര്‍ട്രാഫിക് കണ്ട്രോള് അടക്കമുളളവ പരിശോധിക്കുന്നുണ്ട്.മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.എ.ടി.സിക്ക് പുറമെ വിമാനങ്ങളുടെ സുരക്ഷിക ലാന്റിംഗിനെ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്റിങ് സിസ്റ്റം (ഐ.എല്‍.എസ്) സംഘം പരിശോധിക്കും. വിമാനങ്ങളുടെ പറന്നിറങ്ങലും സംഘം വിലയിരുത്തും.ഡി.ജി.സി.എയുടെ നിര്‍ദേശങ്ങളും നിയമങ്ങളും പാലിച്ചോണോ ലാന്റിംഗെന്ന് പരിശോധിക്കും.ഇതുമായി ബന്ധപ്പെട്ട് എയര്‍ ട്രാഫിക് കണ്ട്രോള്(എ.ടി.സി)യിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍,റിസ നിര്‍മ്മാണം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്.പരിശോധന പൂര്‍ത്തിയാക്കി 15 ന് മടങ്ങുന്ന സംഘം റിപ്പോര്‍ട്ട് ദില്ലി കേന്ദ്രകാര്യാലയത്തിന് സമര്‍പ്പിക്കും. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങളുടെ സര്‍വ്വീസിന് അനുമതി വൈകാതെ ലഭിക്കുമെന്നാണ് സൂചന.നിലവിലെ ഡി.ജി.സി.എ പരിശോധന റിപ്പോര്‍ട്ടും കൂടി പഠിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈകൊളളുക.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]