കരിമ്പിക്ക് പ്രവാസികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നിര്‍മിച്ചുനല്‍കുന്ന വീടിന് തറക്കല്ലിട്ടു

കരിമ്പിക്ക് പ്രവാസികളും  സ്‌കൂള്‍ അധികൃതരും  ചേര്‍ന്ന് നിര്‍മിച്ചുനല്‍കുന്ന വീടിന് തറക്കല്ലിട്ടു

മങ്കട: ഖത്തര്‍ കടന്നമണ്ണ മഹല്ല് കമ്മിറ്റിയും എന്‍.സി.ടി ഇംഗ്ലീഷ്മീഡിയം ഹൈസ്‌കൂളും സംയുക്തമായി കടന്നമണ്ണ സ്വദേശിനി കൈപള്ളിക്കുന്നത്ത് കരിമ്പിക്ക് നിര്‍മിക്കുന്നവീടിന്റെ ശിലാസ്ഥാപനം ഖത്തര്‍ മഹല്ല് സമിതി പ്രസിഡന്റ് അബ്ദുറഹീം കടന്നമണ്ണ നിര്‍വഹിച്ചു. എന്‍.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ എ.സിദ്ദീഖ് ഹസ്സന്‍ മൗലവി, ആലങ്ങാടന്‍ അബ്ദുറസാഖ്, കറുമൂക്കില്‍ ഹനീഫ, പി.ടി കുഞ്ഞി മുഹമ്മദ്, സ്‌കൂള്‍ മാനേജര്‍ ജാബിര്‍ ആനക്കയം , പി.ടി.എ. പ്രസിഡന്റ് പെരിഞ്ചീരി മുഹമ്മദലി, പ്രിന്‍സിപ്പള്‍ റജബ്, അഹമദ് കുട്ടി , വി.അബ്ദു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!