ഷബാസിന് കൈത്താങ്ങായി സ്പീകര്‍ പി ശ്രീരാകൃഷ്ണന്‍
പൊന്നാനി: അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ഷബാസിന് കൈത്താങ്ങായി സ്പീകര്‍ പി ശ്രീരാമകൃഷ്ണന് വീട്ടിലെത്തി. വാഹനം വീട്ടിലെത്തുന്നതിനും ചികിത്സാ സഹായം നല്‍കുന്നതിനും വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഷബാസിന് ഉറപ്പും നല്കി. ശരീരം തളര്ന്നതിനാല് കിടിപ്പിലായ ഷബാസിനെ അരക്കിലോമീറ്ററിലധികം തോളിലേറ്റിയാണ് പിതാവ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട സ്പീകര്‍ നഗരസഭാ ചെയര്മാന് സിപി മുഹമ്മദ് കുഞ്ഞിയുമൊത്ത് ഷബാസിനെ സന്ദര്‍ശിക്കുകയായിരുന്നു. ഗതാഗത സൗകര്യം ഒരുക്കുന്നത് പരിഗണിക്കുന്നതിന് റവന്യൂ അധികാരികളമൊത്താണ് സപീകര് വന്നത്.
വീടിന്റെ സമീപത്തേക്ക് വാഹനം എത്തണമെങ്കില്‍ തോടിന് കുറുകെ പാലം നിര്‍മിക്കേണ്ടതുണ്ട്. നിലവില്‍ അരക്കിലോമീറ്റര്‍ ദൂരെ വരെ മാത്രമേ വാഹനം എത്തുകയൊള്ളു. ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് സംസാര ശേഷിയും ഷബാസിന് നഷ്ടപെട്ടിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചിരുന്നെങ്കിലും രോഗം കണ്ടെത്താന്‍ പോലും ആയിട്ടില്ല. എസ് എസ് എല്‍ സി പരീക്ഷ വിജയിച്ച ഷബാസ് രോഗബാധിതനായ ശേഷം പഠനം തുടരാന്‍ കഴിഞ്ഞട്ടില്ല.
മകന്റെ ചികിത്സക്കായി ഏറെ വിഷമിക്കുകയാണ് രക്ഷിതാക്കള്‍. ഇതുവരെ ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ടാണ് സ്പീകര്‍ വീട്ടിലെത്തിയത്. മുഖ്യമന്ത്രിയുടെ ചികിത്സാ ഫണ്ടില്‍ നിന്ന് തുക നല്‍കുമെന്നും റോഡിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും സ്പീകര്‍ ഷബാസിനും കുടുംബത്തിനും ഉറപ്പു നല്‍കിയാണ് പിരിഞ്ഞത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]