ഉണ്യാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യൂത്ത്ലീഗുകാര്‍ അറസ്റ്റില്‍
താനൂര്‍: ഉണ്യാലിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വലിയ കമ്മുട്ടകത്ത് നിസാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശികളായ കാക്കിന്റെ പുരക്കല്‍ സൈനുല്‍ ആബിദ്(23), കോയാമുവിന്റെ പുരക്കല്‍ ഫിറോസ്(24)എന്നിവരാണ് അറസ്റ്റിലായത്. താനൂര്‍ സി.ഐ സി.അലവിയും സംഘവും താനൂരില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ മൂന്നിന് പഞ്ചാരമൂലക്ക് സമീപംവച്ചാണ് നിസാറിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിസാര്‍ സുഹൃത്തിനൊപ്പം ചാവക്കാട് നേര്‍ച്ച കഴിഞ്ഞു വരുന്നുണ്ടെന്ന വിവരം ലഭിച്ച അക്രമി സംഘം പഞ്ചാരമൂല ഭാഗത്ത് ആയുധങ്ങളുമായി പതിയിരുന്ന് ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിസാറിന്റെ കൈകളും കാലുകളും വെട്ടേറ്റതിനെ തുടര്‍ന്ന് അറ്റുതൂങ്ങിയിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിന് ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ലീഗ് അക്രമത്തിലും നിസാറിന് പരുക്കേറ്റിരുന്നു. ഉണ്യാല്‍ തീരദേശമേഖലയിലെ ആക്രമണങ്ങളില്‍ പ്രതികള്‍ കൂടിയാണ് അറസ്റ്റിലായ സൈനുല്‍ ആബിദും ഫിറോസും.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]