മലപ്പുറത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ രണ്ട് സബ് സ്റ്റേഷനുകള്‍ പരിഗണനയിലെന്ന് മന്ത്രി
മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി രണ്ട് സബ്സ്റ്റേഷുകള് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിയമസഭയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പി.ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിക്കാര്യം വ്യക്തമാക്കിയത്. മലപ്പുറം 110 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷന്, മലപ്പുറം സിവില്‍ സ്റ്റേഷന് 33 കെ.വി സബ്സ്റ്റേഷനുകളാണ് പ്രസരണ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മലപ്പുറം മണ്ഡലത്തിലെ വളപ്പറമ്പ, സൗദിപ്പടി, മങ്ങോട്ടില്‍ കോളനി, കണ്ണംകുഴി ഒസ്സാന് പാലം, നാടിപ്പാറ, ഊതലക്ക്, പെരിമ്പലം, കഴിക്കുപറമ്പ, തെക്കുംപാട്, കഴിക്കാടന്കുന്ന്, ചുങ്കത്ത്, വളമംഗലം, ഒറ്റത്തറ- ചാലാട്, മങ്ങാട്ടുപാലം, അപ്പക്കാട്, പുളിയേറ്, പുളിക്കല്ല് പ്രദേശങ്ഹളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനായി 2016 മുതല്‍ ഈ വര്‍ഷം തുടക്കം വരെ 8.72 കി.മി എച്ച്.ടി ലൈന്‍ നിര്‍മാണം, 17 പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, 5.2 കി.മി സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസ് ലൈനാക്കി മാറ്റുക തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന മണ്ഡലം തല അവലോകന യോഗ തീരുമാനപ്രകാരമുള്ള വള്ളുവമ്പ്രം ഹെല്‍ത്ത് സെന്ററിന് സമീപം 100 കെ.വി.എ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, മുണ്ടക്കോട്്- വലിയപറമ്പ്, താണിക്കല്‍ പ്രദേശങ്ങളില്‍ 0.9 കിലോമീറ്റര്‍ എച്ച്.ടി ലൈന്‍ നിര്‍മിക്കല്‍ പ്രവൃത്തികളുടെയും, മൂച്ചിക്കല്‍, പുല്പറ്റ റോഡ്, പാരപ്പള്ളിയാലി, പുല്പറ്റ- പുല്ലാര റോഡ്, കക്കോടിമൂക്ക്, പുന്നംകോട് റോഡ്, ചേരിയില്‍ റോഡ്, പട്ടീരി റോഡ്, ഉരുപ്പുണ്ടിപ്പാറ- രണ്ടത്താണി റോഡ് എന്നിവിടങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് മന്ത്രി എം.എം മണി പി.ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]