മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ചന്ദ്രഗ്രഹണ നിസ്‌കാരം നടത്തി

മഅ്ദിന്‍ ഗ്രാന്റ്  മസ്ജിദില്‍  ചന്ദ്രഗ്രഹണ  നിസ്‌കാരം നടത്തി

മലപ്പുറം: ഇന്നലെ ദൃശ്യമായ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ചന്ദ്രഗ്രഹണ നിസ്‌കാരം സംഘടിപ്പിച്ചു. ഖുത്വുബക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പ്രകൃതിയുടെ പ്രതിഭാസങ്ങളില്‍ മനുഷ്യര്‍ക്ക് ഒട്ടേറെ പാഠങ്ങളുണ്ടെന്നും ഇത്തരം പ്രതിഭാസങ്ങളെ സ്രഷ്ടാവിലേക്ക് അടുക്കാനുള്ള അവസരമായി വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഖുത്വുബയില്‍ ഉണര്‍ത്തി. നൂറുകണക്കിനാളുകള്‍ സംബന്ധിച്ച ഗ്രഹണനിസ്‌കാര ശേഷം പാപമോചന പ്രാര്‍ത്ഥനയും നടത്തി.

Sharing is caring!