മലപ്പുറം നഗരസഭക്ക് സര്‍ക്കാര്‍ ബഹുമതി

മലപ്പുറം നഗരസഭക്ക് സര്‍ക്കാര്‍ ബഹുമതി

സുല്‍ത്താന്‍ ബത്തേരി: മലപ്പുറം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള പുരസ്‌കാരമാണ് മലപ്പുറത്തിന് ലഭിച്ചത്. നഗരസഭ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ മുന്‍ നിര്‍ത്തിയാണ് നഗരസഭയ്ക്ക് അംഗീകാരം.

മലപ്പുറത്തിന് ലഭിച്ച ട്രോഫിയും കാഷ് അവാര്‍ഡും നഗരസഭാ ചെയര്‍പേഴ്‌സന്‍ സി എച്ച് ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് എന്നിവരടങ്ങുന്ന സംഘം ഏറ്റുവാങ്ങി. 15 ലക്ഷം രൂപയാണ് ഉപഹാരമായി ലഭിച്ചത്. ആറ്റിങ്ങല്‍ നഗരസഭ ഒന്നാം സ്ഥാനവും ചാലക്കുടി രണ്ടാം സ്ഥാനവും നേടി.

Sharing is caring!