ജാമിഅഃ നൂരിയ്യ: ഗ്രാന്റ് സല്യൂട്ട് ഫലസ്തീന് അമ്പാസിഡര്‍ ഉദ്ഘാടനം ചെയ്യും

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ യുടെ 55ാം വാര്‍ഷിക 53ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഗ്രാന്റ് സല്യൂട്ട് ജാമിഅഃ ഫലസ്തീന് അംബാസിഡര്‍ അദ്നാന് അബൂ ഹൈജ ഉദ്ഘാടനം ചെയ്യും. കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി ജാമിഅഃ നൂരിയ്യയുടെ സിലബസ് പ്രകാരം പഠനം നടത്തിക്കൊണ്ടിരിക്കുന്ന നാലായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഗ്രാന്റ് സല്യൂട്ടില്‍ അണിനിരക്കും.
അറുപതോളം സ്ഥാപനങ്ങളാണ് നിലവില്‍ ജാമിഅഃക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഗ്രാന്റ് സല്യൂട്ടിനോടനുബന്ധിച്ച് നടക്കുന്ന എന്‍ലൈറ്റ് മെന്റ് ക്യാമ്പില്‍ വിദ്യാഭ്യാസം, മോട്ടിവേഷന്‍, അഭിവാദനം, പ്രബോധനം എന്നീ നാലു മേഖലകളിലെ പരിശീലന പരിപാടികളാണ് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംവിധാനിച്ചിരിക്കുന്നത്. ജൂനിയര്‍ കോളേജ് സ്ഥാപന ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റു സ്ഥാപന ബന്ധുക്കള്‍ എന്നിവരാണ് പരിപാടികളില്‍ പങ്കെടുക്കുക.
20ന് ശനിയാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന ഗ്രാന്റ് സല്യൂട്ടില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആധ്യക്ഷത വഹിക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് നാഷണല്‍ ദഅ്വാ ടീം പ്രഖ്യാപനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പണവും നടത്തും. സജ്ദഃ ഗ്രാന്റ് വോയ്സ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി അതിഥിയാകും. ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ.സിദ്ധീഖ് അഹമ്മദ് അവാര്‍ഡ് ദാനം നടത്തും. വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]