താനൂരില് വിദ്യാര്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ മുസ്ലിംലീഗ് പ്രവര്ത്തകര് അറസ്റ്റില്

താനൂര്: പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ മുസ്ലിംലീഗ് പ്രവര്ത്തകര് അറസ്റ്റില്. താനൂര് അഞ്ചുടി സ്വദേശി പൗറകത്ത് സമദാ(40)ണ് താനൂര് പോലീസിന്റെ പിടിയിലായത്. അയല്വാസിയായ പെണ്കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിനെത്തുടര്ന്ന് കുട്ടിയുടെ വീട്ടുകാര് ചൈല്ഡ് ലൈനില് പരാതിപ്പെടുകയായിരുന്നു. ചൈല്ഡ് ലൈന് നിര്ദ്ദേശപ്രകാരം താനൂര് സി ഐ സി അലവി, എസ്ബിഎഎസ്ഐ അനില്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. അഞ്ചുടിയിലെ മുസ്ലിം ലീഗ് പ്രവര്ത്തകനാണ് പ്രതിയായ സമദ്. ഇയാളെ പോക്സോ നിയമപ്രകാരം കേസെടുത്ത് പരപ്പനങ്ങാടി കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി