8വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി എത്തി

വേങ്ങര: എട്ടു വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വേങ്ങര പഞ്ചായത്തിലെ മനാട്ടിപ്പറമ്പിലെ റോസ് മനാറിലെ മേഘക്ക് ഇനി പുതു പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും നാളുകള്‍. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നാണ് മേഘ റോസ് മനാറിലെത്തുന്നത്.
മനാട്ടിപ്പറമ്പില്‍ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനാഥ, അഗതിമന്ദിരത്തില്‍ പതിനൊന്നാം വയസിലാണ് മേഘയെത്തുന്നത്. മേഘക്കിപ്പോള്‍ വയസ് പത്തൊമ്പത് .
മേഘക്ക് ഇരിങ്ങല്ലുര് ചീനിപ്പടിയിലെ പരേതനായ തോന്നത്ത് വീട്ടില്‍ പരമേശ്വരന്റെ മകന് രാജേഷാണ് വരണമാല്യം ചാര്‍ത്തുന്നത്.പതിമൂന്നിന് രാജേഷിന്റെ കുടുംബക്ഷേത്രമായ ശ്രീ തോ ന്നത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിവാഹം. വിവാഹ സമ്മാനവുമായി ബുധനാഴ്ച ഒരു മണിയോടെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.റോസ് മനാറിലെത്തി റോസ് മനാറിലെ അന്തേവാസികളും, അയല്‍വാസികളും, നാട്ടുകാരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട് അനാഥരും, അഗതികളുമായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയുമായി റോസ് മനാറിന്റെ മുറ്റത്ത് എത്തിയപ്പോള്‍ അന്തേവാസിയായ ഒന്നര വയസുകാരി സത്യപ്രിയ പൂച്ചെണ്ടു നല്കി അദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് തന്റെ വിവാഹ സമ്മാനം അദ്ദേഹം നവവധുവിന് കൈമാറി.
.ടി.വി.ഇബ്രാഹിം എം.എല്‍.എ., എം.ഇ.ടി.സിക്രട്ടറി മുഹമ്മദ് കല്ലായി .വൈ സ്.പ്രസിഡണ്ട് അബ്ദുസലാം മോങ്ങം, മഹല്ല് ഖത്തീബ് ഹസ്സന്‍കുട്ടി ദാരിമി കുട്ടശ്ശേരി ‘ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]