ദീര്‍ഘദൂര ട്രെയ്‌നുകള്‍ക്ക് മലപ്പുറത്തെ സ്‌റ്റേഷനുകള്‍ സ്‌റ്റോപ്പ്

ദീര്‍ഘദൂര ട്രെയ്‌നുകള്‍ക്ക്  മലപ്പുറത്തെ സ്‌റ്റേഷനുകള്‍ സ്‌റ്റോപ്പ്

താനൂര്‍: ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിശോധിച്ച് പരിഗണിക്കുമെന്ന് ദക്ഷിണ മേഖലാ ജനറല്‍ മാനേജര്‍ കെ.എല്‍. കുല്‍ക്ഷേത്ര. റെയില്‍വെയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 32 ട്രെയിനുകളാണ് തിരൂരില്‍ നിര്‍ത്താതെ പോകുന്നത്. റെയില്‍വെ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ജനറല്‍ മാനേജര്‍ക്കു നിവേദനം നല്‍കാന്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ അടക്കമുള്ളവര്‍ എത്തിയിരുന്നു.

താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടറും ലേഡീസ് വെയിറ്റിംങ്ങ് റൂമും വേണമെ ന്നും ഒന്ന് രണ്ട് മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിക്കണമെന്നും താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.സുബൈദ നിവേ ദനത്തില്‍ ആവശ്യപ്പെട്ടു. യശ്വന്തപുരം .മംഗള, ചെന്നൈസൂപ്പര്‍ ഫാസ്റ്റ്, നേത്രാവതി എക്‌സ്പ്രസ്സുകള്‍ക്ക് താനൂരില്‍ സ്റ്റോപ്പനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊന്നാനി ലോകസഭാ മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി നല്‍കിയ നിവേദനത്തില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷന് തുഞ്ചത്തെഴുത്തച്ഛന്റെ പേരിടണമെന്നും വികലാംഗര്‍ക്കായിഎസ് കലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റ് കൗണ്ടര്‍ തുടങ്ങണറുന്നും സെക്രട്ടറിയാസര്‍ പൊട്ടച്ചോലനിവേദനത്തില്‍ ആവശ്യപ്പെട്ടു.വെല്‍ഫേര്‍ പാര്‍ട്ടിയും ചേംബര്‍ ഓഫ് കൊമേഴ്‌സും നിവേദനം സമര്‍പ്പിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.കെ. മിശ്ര, ജനറല്‍ മാനേജറുടെ സെക്രട്ടറി എന്‍.ബാലാജി, സിനിയര്‍ ഡെപ്യുട്ടി ചീഫ് പി.ജി.ഓഫീസര്‍ ജ്യോ തി പ്രകാശ്പാണ്ഡെ, പ്രിന്‍സിപ്പള്‍ അഡ് വെയ്‌സര്‍ മഞ്ജുള രംഗരാജ്, ചീഫ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനിയര്‍ ഇളവരസ് എന്നിവരും ജനറല്‍ മാനേജറോ ടൊപ്പമുണ്ടായിരുന്നു.

തിരൂരിലെത്തിയ ദക്ഷിണ മേഖലാ ജനറല്‍ മാനേജര്‍ കെ.എല്‍. കുല്‍ക്ഷേത്രയെ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ നേരില്‍കണ്ട് താനൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. റിസര്‍വ്വേഷന്‍ കൗണ്ടര്‍, ജനറല്‍ ടിക്കറ്റ് കൗണ്ടര്‍, അന്വേഷണ കൗണ്ടര്‍ എന്നിവ വേര്‍തിരിച്ച് നവീകരിക്കുക, യാത്രക്കാര്‍ക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങള്‍ പ്ലാറ്റ്ഫോമിലൊരുക്കുക, ടോയിലറ്റ് സംവിധാനം നവീകരിക്കുക, ശുദ്ധീകരിച്ച കുടിവെള്ള വിതരണം ഉറപ്പാക്കുക, രണ്ടാം പ്ലാറ്റ്ഫോമിന് മേല്‍ക്കൂര പണിയുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പ് പണിത സ്റ്റേഷന്‍ കെട്ടിടം പുതുക്കിപ്പണിയാനും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 4 ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനും ആവശ്യപ്പെട്ടു.
ി

Sharing is caring!