കുറ്റിപ്പുറം ബോംബ്, അന്വേഷണം കേരളത്തിന് പുറത്തേക്ക്

കുറ്റിപ്പുറം ബോംബ്,  അന്വേഷണം  കേരളത്തിന്  പുറത്തേക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് കുഴിബോംബുകള്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം കേരളത്തിന് പുറത്തേക്ക്. പാലക്കാട് പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന് കീഴില്‍ ആരംഭിച്ച പുതിയ അന്വേഷ്രണ സംഘമാണ് കേസന്വേഷിക്കുന്നത്.

സംഘം ഇന്നോ, നാളെയോ കേരളത്തിനു പുറത്തേക്ക് തിരിക്കും. അതേ സമയം സംഭവവുമായി ബന്ധപ്പെട്ടു വിശദ പരിശോധനക്കായി ചെന്നൈയില്‍ നിന്നുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍.എസ്.ജി) ആറംഗ വിദഗ്ധ സംഘം എത്തിയതിനു പിന്നാലെ മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ ഇന്നോ, നാളെയോ ബോംബ് സൂക്ഷിച്ചിരിക്കുന്ന പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലെത്തും.

ഈ സൈനികന്റെ പരിശോധനകൂടി കഴിഞ്ഞ ശേഷമാകും ബോംബ് ഇന്ത്യന്‍സൈനത്തിന്റേത് തന്നെയാണെന്നു സ്ഥിരീകരിക്കുകയുള്ളു. ഇതിനുശേഷം മാത്രമെ ഈബോംബുകള്‍ നിര്‍വീര്യമാക്കുകയുള്ളു. ബോംബ് സൂക്ഷിച്ച മേഖലയില്‍ പ്രത്യേക കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈനിക സംഘം ഇന്നോ നാളെയോ സ്ഥലത്തെത്തുമെന്നാണ് വിവരം. 1960 മുതല്‍ വിവിധ രാജ്യങ്ങളുടെ സൈനിക നീക്കങ്ങളില്‍ ഉപയോഗിച്ചുവരുന്ന വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണ് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ എളുപ്പമാണെന്നു ഇവ പരിശോധ നടത്തിയ എന്‍.എസ്.ജി സംഘം പോലീസിനോട് പറഞ്ഞത്.

Sharing is caring!