റിയാസ് മൗലവിയുടെ മകളുടെ ചിത്രം ഉപയോഗിച്ചും വ്യാജപ്രചരണം

മലപ്പുറം: കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ മകളെ ഉപയോഗിച്ച് വ്യാജപ്രചരണം. മുനവ്വറലി തങ്ങളോടൊപ്പമുള്ള കുട്ടിയുടെ ചിത്രമുപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. കുട്ടിയെ നാടോടി സ്ത്രീയില്‍ നിന്നും കിട്ടിയതാണെന്നും പരപ്പനങ്ങാടി സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന രീതിയിലാണ് പ്രചരണമുള്ളത്. ഇതിനെതിരെ മുനവ്വറലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ ഒരു ഫോട്ടോ വെച്ച് നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശുദ്ധ അസംബന്ധവും വ്യാജവുമാണു. ഈ കുട്ടിയെ ഒരു നാടോടി സ്ത്രീയില്‍ നിന്നും കിട്ടിയതാണെന്നും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെണും പറഞ്ഞു കൊണ്ടാണു വാര്‍ത്ത പ്രചരിപ്പിക്കുന്നത്. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ മകള്‍ ശബീബ മോളാണിത്.അദേഹത്തിന്റെ കുടുംബത്തിന്ന് നിര്‍മ്മിച്ച് നല്കിയ വീട് സമര്‍പ്പണ വേളയില്‍ എടുത്ത
പടമാണു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി