മലപ്പുറത്ത് കഴിഞ്ഞ 3വര്‍ഷത്തിനുള്ളില്‍ സി.പി.എമ്മിന് 22% വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
പെരിന്തല്‍മണ്ണ: കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ സി.പി.എമ്മിന് 22% വളര്‍ച്ചയുണ്ടായതായി സി.പി.എം ജില്ലാസമ്മേളനത്തില്‍ സെക്രട്ടറി പി പി വാസുദേവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്.
രാഷ്ട്രീയമായും സംഘടനാപരമായുംം ജില്ലയില്‍ സിപിഐ എം ശെകവരിച്ചത് വലിയമുന്നേറ്റം. ബഹുജനസ്വാധീനത്തിലും അംഗബലത്തിലും സി പി ഐഎമ്മി ന് ജില്ലയില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. സംഘടനാശേഷികൊപ്പം തെരഞെടുപ്പിലും നേട്ടമുണ്ടാക്കാനായ അഭിമാനകരമായ അവസ്ഥ-ജില്ലാസമ്മേളനത്തില്‍ സെക്രട്ടറി പി പി വാസുദേവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍് ട്ടിലാണ് മൂന്നാണ്ടില്‍ കൈവരിച്ച വളര്‍ച്ചയുടെ വിശദചിത്രം.മൂന്നുഭാഗമായി 134പേജുകളിലാണ് പോയ മുന്നാണ്ടിലെ പ്രവര്‍ത്തന വിശകലനം.
ജില്ലയില്‍ 23987 പൂര്‍ണ്ണ മെമ്പര്‍മാരും 4583 സഥാനാര്‍ത്ഥി യംഗങ്ങളും ഉള്‍പ്പെടെ 28604 പാര്‍ടി അംഗങ്ങളാണ് നിലവിലുള്ളത്. 5103 മെമ്പര്‍ഷിപ്പ് വര്‍ധിച്ചു. പാര്‍ടി അംഗത്വത്തില്‍ 22% വളര്‍ച്ചയുണ്ടായി.
പൊന്നാനി സമ്മേളനത്തില്‍ 20,547 പൂര്‍ണ്ണ അംഗങ്ങളും 2720 സ്ഥാനാര്ത്ഥിയംഗങ്ങളും ഉള്‍പ്പെട 23267 പാര്‍ടി മെമ്പര്‍മാരാണ് ഉണ്ടായിരുത്. 20-21 പാര്ടികോഗ്രസിനിടയില് മെമ്പര്‍ഷിപ്പില്‍ 16.4%(3811) വര്‍ധനവുണ്ടായി.1910 ബ്രാഞ്ചുകളാണുള്ളത്. 232 ബ്രാഞ്ചുകള്‍ കൂടി.കഴിഞ്ഞ സമ്മേളനകാലയളവില്‍ 165 ആയിരുന്നു.പാര്‍ടി അനുഭാവി ഗ്രൂപ്പുകളുടെ എണ്ണത്തില്‍ 345 ഉം അംഗസംഖ്യയില്‍ 6883 ഉം വര്ധന് യുണ്ട്.നിലവില്‍ 2080 അനുഭാവി ഗ്രൂപ്പുകളിലായി 28640 അംഗങ്ങാളുമുണ്ട് .സംഘടനാതലത്തിലെ മുന്നേറ്റമാണ് വര്ധനക്കടിത്തറയായത്.
അംഗത്വത്തിലുള്ള കൊഴിഞ്ഞ് പോക്ക് കുറക്കാനുമായി.പാര്‍ട’ി അംഗത്വത്തിന്റെ സാമൂഹ്യഘടനയും മെച്ചപ്പെട്ടു.വനിത,പ’ികവിഭാഗങ്ങള്,മതന്യൂനപക്ഷങ്ങള്‍.തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള മെമ്പര്‍ഷിപ്പില്‍ വര്‍ധനവുണ്ടായി. വനിതകളെ അമഗത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ കുറേക്കൂടി ഇടപെടല്‍വേണം. പാര്‍ടി മെമ്പര്‍മാര്‍ പ്രവര്‍ത്തിക്കു വര്ഗ്ഗസംഘടനകളിലും ബഹുജനസംഘടനകളില്‍ മൂന്ന് ലക്ഷത്തോളം അംഗങ്ങളുടെ വര്‍ധനവുണ്ടായി’ഈമേഖലയില്‍14 ലക്ഷത്തില്‍ നി് 17 ലക്ഷമായി മെമ്പര്‍ഷിപ്പ് വര്‍ധിച്ചു. പ്രവര്‍ത്തകര്‍ക്കും കേഡര്‍മാര്‍ക്കും രാഷ്ട്രീയ സംഘടനാവിദ്യാഭ്യാസം നല്‍കുന്നതിലും പുരോഗതിയുണ്ടായി’.
ഈ സമയങ്ങളില്‍ നടന്ന എല്ലാതെരഞ്ഞെടുപ്പുകളിലും മികച്ച മുന്നേറ്റമാണ് എടുത്തുപറയാവുന്നത്്.2014 പാര്‍ലമെണ്ട് തിരഞ്ഞെടുപ്പിനെക്കാള്‍ 10.5% വോട്ട് എല്‍.ഡി.എഫിന് വര്‍ധിച്ചു.എാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് വ്യത്യാസം കേവലം 2.25% മായി ചുരുക്കാനുമായി..ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഭിമാനകരമായ മുേറ്റമാണ് എല്‍.ഡി.എഫിന് ഉണ്ടായത്.കഴിഞ്ഞ സമ്മേളനാവസരത്തില്‍ എട്ട് ഗ്രാമപഞ്ചായത്തുകളാണ് എല്‍.ഡി.എഫ് നിയന്ത്രണത്തിലുണ്ടായിരുന്നത്. ഇന്നത് 34 ഗ്രാമപഞ്ചായത്തായി. മുനിസിപ്പാലിറ്റി ഒന്നില്‍ നിന്ന് മൂന്നായി. ഗ്രാമപഞ്ചായത്ത്/മുനിസിപ്പല്‍ അംഗങ്ങളുടെ എണ്ണത്തില്‍ 60 % വര്‍ധനയുണ്ടായി.ത്.571 എന്നത് 912 ആയി അംഗസംഖ്യ വര്‍ധിച്ചു.മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളിലും ഉജ്ജ്വല മുേന്നറ്റമുണ്ടാക്കാനായതും റിപ്പോര്‍ടില്‍ പരാമര്‍ശിക്കുന്നു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]