വിവാഹ മോചനം തേടി യുവതി സ്‌റ്റേഷനിലെത്തിയ യുവതി ഭര്‍ത്താവിന്റെ പാട്ടുകേട്ടതോടെ പിണക്കം മറന്ന് മാറില്‍ ചാഞ്ഞു

വിവാഹ മോചനം തേടി യുവതി സ്‌റ്റേഷനിലെത്തിയ യുവതി ഭര്‍ത്താവിന്റെ പാട്ടുകേട്ടതോടെ  പിണക്കം മറന്ന് മാറില്‍ ചാഞ്ഞു

വേര്‍പിരിയാന്‍ ഉറച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയ ദമ്പതികള്‍ വീണ്ടും ഒന്നിച്ചു. കാരണം മറ്റൊന്നുമല്ല, ഭാര്യയെ നോക്കി ഭര്‍ത്താവ് ഒരു ഉഗ്രന്‍ പ്രണയഗാനം പാടി. പിന്നെ അമാന്തിച്ചു നിന്നില്ല ഭര്‍ത്താവിന്റെ മാറില്‍ ചാഞ്ഞ് അവള്‍ എല്ലാ പിണക്കവും മറഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സി പോലീസ് സ്‌റ്റേഷനിലാണ് രസകരമായ സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി പോലീസ് സ്‌്േറഷനിലെത്തിയതായിരുന്നു യുവതി. തുടര്‍ന്ന് ഇരുവരെയും കൗണ്‍സിലിംഗിനായി പോലീസ് വിളിപ്പിച്ചു. സ്‌റ്റേഷനില്‍ വെച്ച് ഭാര്യയെ കണ്ടതും ഭര്‍ത്താവ് സ്വരമാധുരി പുറത്തെടുത്തു. പ്രണയഗാനം തകര്‍ത്തപ്പോള്‍ ഭാര്യ പിണക്കവും മറന്നു.

പ്രണയത്തിന്റെ വിജയം എന്ന അടിക്കുറിപ്പോടെ ഐപിഎസ് ഓഫീസര്‍ മധൂര്‍ വര്‍മയാണ് ദൃശ്യങ്ങള്‍ ട്വീറ്ററില്‍ ഇട്ടത്.

Sharing is caring!