കഅ്ബയുടെ ഖില്ല മര്‍കസില്‍

കാരന്തൂര്‍: ക്അ്ബയുടെ മൂടുപടം (കിസ്‌വതുല്‍ ക്അബ) മര്‍കസിന് ലഭിച്ചതായി അധികൃതര്‍. മര്‍ക്‌സ് റൂബി സമ്മേളന വേദിയില്‍ സഊദിയില്‍ നിന്നുള്ള പണ്ഡിതന്‍മാരാണ് കഅ്ബയുടെ ഖില്ല കൈമാറിയത്. ഖില്ല ലഭിച്ചതോടെ സമ്മേളനത്തിന് കൂടുതല്‍ പുണ്യം ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
സഊദി അറേബ്യന്‍ സര്‍ക്കാര്‍ പ്രതിനിധികളായ ഉസ്മാന്‍ യഹ്‌യ അല്‍ബകരി, ശൈഖ് സാലിഹ് മുഹമ്മദ് അല്‍ ഹിജാസി എന്നിവര്‍ ചേര്‍ന്നാണ് ഖില്ല കൈമാറിയത്. ഓരോ വര്‍ഷവും പുതുക്കുന്ന മൂടുപടം മതരംഗത്തുള്ള പ്രമുഖര്‍ക്ക് കൈമാറാറുണ്ടെന്നും അങ്ങനെയാണ് തങ്ങള്‍ ലഭിച്ചതെന്നും മര്‍കസ് അധികൃതര്‍ പറയുന്നു.
കറുത്ത പട്ടുവിരി കൊണ്ട് കഅ്ബ മൂടപ്പെട്ടിരിക്കുന്നു. കഅ്ബയെ പുതപ്പിച്ചിരിക്കുന്ന വിരിക്ക് അറബിയില്‍ ‘ഖില്ല’ എന്നും പറയുന്നു. ശുദ്ധമായ പട്ടുകൊണ്ടാണ് ഖില്ല നിര്‍മ്മിക്കുന്നത്. 5670 കിലോഗ്രാം പട്ട് ഇതിനായി ഉപയോഗിക്കുന്നു. 720 കിലോ ചായവും മറ്റു രാസ പദാര്‍ത്ഥങ്ങളും ഉപയോഗിച്ച് തുണിക്ക് കറുത്ത നിറം നല്‍കുന്നു. ഇതിന്‍മേല്‍ കറുത്ത പട്ടുനൂല്‍ കൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹു, സുബ്ഹാനല്ലാഹ്, വബിഹംദിക സുബ്ഹാനല്ലാഹില്‍ അളീം, യാ ഹന്നാന്‍ യാ മന്നാന്‍’ എന്നിങ്ങനെ ആലേഖനം ചെയ്തിട്ടുണ്ട്.
RECENT NEWS

ജലീലിന്റെ സീറ്റ് പിടിക്കാന്‍ ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന്‍ ലീഗ് ആലോചിക്കുന്നതായി പ്രചരണം.