രാജ്യത്ത് മതേതര കക്ഷികള്‍ ഒന്നിക്കണം: സാദിഖലി തങ്ങള്‍
തിരൂരങ്ങാടി: രാജ്യത്ത് മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് സമ്മേളന ഭാഗമായി നടത്തിയ യൂത്ത്സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പാരമ്പര്യം മതേതരത്വവും ബഹുസ്വരതയുമാണെന്നും ആ പാരമ്പര്യത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാറുകള്‍ ശ്രമിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, മാധ്യമ പ്രവര്ത്തകന് അഡ്വ. എ.ജയശങ്കര്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ.സലാം, ഷിബു മിരാന്‍,മുജീബ് കാടേരി,എം.കെ.ബാവ,കെ.കുഞ്ഞിമരക്കാര്‍ ,സി.എച്ച്.മഹ്മൂദ് ഹാജി,സി.കെ.എ.റസാഖ്,എം.മുഹമ്മദ്കുട്ടി മുന്‍ഷി,എ.കെ.മുസ്തഫ, കെ.കൂഞ്ഞന്ഹാജി,എം.പി.കുഞ്ഞിമൊയ്തീന്‍, സി.പി.ഇസ്മായീല്‍, യു.കെ.മുസ്തഫ മാസ്റ്റര്‍, വി.എം.മജീദ്, എം.അബ്ദുറഹിമാന് കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ.ഷൗക്കത്തലി മാസ്റ്റര്‍ ,റഫീഖ് പാറക്കല്‍, എം.മുഹമ്മദലി ബാബു,പി.ളംറത്ത്, സി.പി.മുസ്തഫ,ടി.പി.അബ്ദുസലാം, അനീസ് കൂരീയാടന്, സി.എച്ച്.അക്ക്ബര്‍, കെ.മുഹീനുല്‍ ഇസ്ലാം, റിയാസ് തോട്ടുങ്ങല്‍, അയ്യൂബ് തലപ്പില്‍, സാദിഖ് ഒള്ളക്കന്‍, ശിഹാബ് പാറേങ്ങല്‍, പി.കെ.സര്‍ഫാസ്,സി.എച്ച്.ഇഖ്ബാല്‍, അസീസ് കാരാട്ട്, കെ.അനസ്,എം.പി.ഹംസ,അസ്ക്കര്‍ പാറമ്മല്‍, സി.പി.നാസര്‍,ജാസിം പറമ്പില്‍ സംസാരിച്ചു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]