മലപ്പുറത്തെ 17 പോലീസ് സ്റ്റേഷനുകളില്‍ പുതിയ സി.ഐമാര്‍ ഉടന്‍ ചാര്‍ജെടുക്കും

മലപ്പുറത്തെ 17  പോലീസ് സ്റ്റേഷനുകളില്‍ പുതിയ സി.ഐമാര്‍ ഉടന്‍ ചാര്‍ജെടുക്കും

മലപ്പുറം: പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇനി സി.ഐ.മാര്‍ക്ക്. മലപ്പുറം ജില്ലയില്‍ പന്ത്രണ്ട്‌സ്റ്റേഷനുകളില്‍ സി.ഐമാര്‍ എസ്.എച്ച്.ഒ.മാരായി ചാര്‍ജെടുത്തു. പതിനേഴ് സ്റ്റേഷനുകളില്‍ പുതിയ സി.ഐമാര്‍ ഉടന്‍ ചാര്‍ജെടുക്കും.

ക്രമസമാധാന പാലനം, കുറ്റന്വേഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ പരിഷ്‌കരണത്തിന് ജനുവരി ഒന്നു മുതല്‍ തുടക്കമായി. സി.ഐ.ഓഫീസുകള്‍ക്ക് പകരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമിച്ചുകൊണ്ടാണ് പുതിയ പരിഷക്കരണം നടപ്പിലായത്.കുറ്റന്വേഷണ ചുമതല സി.ഐമാര്‍ക്കും,

ക്രമസമാധാന പാലനം എസ്.ഐമാരും നടപ്പിലാക്കും.നേരത്തെ സി .ഐ യ്ക്ക് കീഴില്‍ രണ്ടോ അധിലധികമോ സ്റ്റേഷനുകളുടെ മേല്‍നോട്ടമുണ്ടായിരുന്നു.ഇതിന് പകരം അതത് സ്റ്റേഷന്റെ ചുമതല ഇനി സി.ഐമാര്‍ വഹിക്കും. മലപ്പുറം ജില്ലയിലെ 29 പൊലീസ് സ്റ്റേഷനുകളില്‍ പന്ത്രണ്ടിടത്ത് സി.ഐ.മാരുണ്ട്. ഈ പന്ത്രണ്ട്‌സ്റ്റേഷനുകളില്‍ സി.ഐമാര്‍ എസ്.എച്ച്.ഒ.മാരായി ചാര്‍ജെടുത്തു.

ബാക്കിയുള്ള പതിനേഴ് സ്റ്റേഷനുകളിലും പുതിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉടന്‍ ചുമതലയേല്‍ക്കും. അതു വരെ ഡി.വൈ.എസ്.പിമാര്‍ക്കായിരിക്കും ഈ സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതല. കൂടാതെ എല്ലാ പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഇനി മുതല്‍ പ്രത്യേക ക്രൈം ഡിവിഷനും രൂപീകരിക്കും. സ്റ്റേഷനുകളിലെ ആകെ പൊലീസുകാരില്‍ മൂന്നിലൊന്ന് ക്രൈം ഡിവിഷന് കീഴിലാകും പ്രവര്‍ത്തിക്കുക.സി.ഐക്ക് കീഴില്‍ രണ്ട് എസ്.ഐമാരായിരിക്കും ഓരോ സ്റ്റേഷനിലുമുണ്ടാവുക.

നിലവില്‍ സംസ്ഥാനത്ത് 200 ഓളം എസ്.ഐമാര്‍ പത്ത് വര്‍ഷത്തിലധികം പരിചയ സമ്പന്നരായവരുണ്ട്.ഇവരെ സി.ഐമാരായി പ്രൊമോഷന്‍ ചെയ്യാനും ധാരണയുണ്ട്. കൂടാതെ ഡി.വൈ.എസ്.പി.ഓഫീസുകള്‍ വിഭജിക്കാനും നിര്‍ദേശമുണ്ട്. പുതിയ പരിഷ്‌ക്കാരം യാഥാര്‍ത്ഥ്യമാവുന്നതോടെ പൊലീസ് സേന കാര്യക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sharing is caring!