സ്ത്രീധനരഹിത വിവാഹമൊരുക്കി പി.ഡി.പിയുടെ പുതുവത്സരസമ്മാനം

പൊന്നാനി: ആറ് നിര്‍ധനകുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്ക് മംഗല്യസൗഭാഗ്യമൊരുക്കി പി.ഡി.പിയുടെ പുതുവത്സരസമ്മാനം. വെളിയങ്കോട് താവളക്കുളം മര്‍ഹൂം പാങ്കയില്‍ ബാപ്പുസാഹിബ് നഗറിലാണ് പി.ഡി.പിയുടെയും പ്രവാസി സംഘടനയായ പി.സി.എഫിന്റെയും നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മംഗല്യം 2017 എന്ന പേരില്‍ സ്ത്രീധനരഹിത സമൂഹവിവാഹം സംഘടിപ്പിച്ചത്.

പരിപാടി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിക്കാഹിനു പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ഷിഹാബ് തങ്ങള്‍, ഹംസ സഖാഫി വെളിയങ്കോട്, എന്നിവരും താലികെട്ടിന് ശങ്കരന്‍ നമ്പൂതിരിയും നേതൃത്വം നല്‍കി. പാര്‍ട്ടി മൂന്നാം തവണയാണ് സ്ത്രീധനരഹിത സമൂഹവിവാഹം സംഘടിപ്പിച്ചത്. ഖുത്തുബ അക്ബര്‍അലി നിസാമിയും പ്രാര്‍ത്ഥന ഷെയ്ഖുന മാത്തൂര്‍ ഉസ്താദും നിര്‍വ്വഹിച്ചു. സംഘാടകസമിതി രക്ഷാധികാരി അഷ്റഫ് പൊന്നാനി അദ്ധ്യക്ഷത വഹിച്ചു.

പി.ഡി.പി സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയുടെ സന്ദേശം നയരൂപീകരണസമിതി ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജു വായിച്ചു. നമ്മുടെ നാടുകളില്‍ ഇത്തരത്തിലുള്ള സ്ത്രീധനരഹിതവിവാഹങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളിലും സംഘടനകളും രംഗത്തുവരണമെന്ന് മഅദനി തന്റെ സന്ദേശത്തില്‍ പറഞ്ഞു. വധൂവരന്മാര്‍ക്ക് വി.പി മുയിനുദ്ദീന്‍, ഇബ്രാഹിം തിരൂരങ്ങാടി, വി.എം.അലിയാര്‍, നിസാര്‍ മേത്തര്‍, സാബുകൊട്ടാരക്കര എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു.

അസീസ് വെളിയങ്കെട്, എം.മൊയ്തുണ്ണിഹാജി, എം.എ അഹമ്മദ് കബീര്‍, അബ്ദുസ്സലാം ബാവ, അക്ബര്‍ ചുങ്കത്ത്, നസീര്‍ പുറങ്ങ്, പി.വി ഷംസുദ്ദീന്‍ എന്നിവര്‍ വിശിഷ്ട അതിഥികളെ ആദരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഹൈദ്രൂസി, ഷഹീര്‍ അന്‍വരി, റസാഖ് മുസ്ല്യാര്‍, പി.ടി.അജയ്മോഹന്‍, അജിത് കൊളാട്, ടി.എം.സിദ്ദീഖ്, പ്രൊഫ. വി.കെ ബേബി, ആറ്റുണ്ണിക്കോയ തങ്ങള്‍, സക്കീര്‍ പരപ്പനങ്ങാടി സലാം മുന്നിയൂര്‍, മജീദ് ചേര്‍പ്പ്, ഷംസുദ്ധീന്‍ തൃത്താല, ശശി പൂവഞ്ചിന, സിദ്ധീഖ് സഖാഫി, മൊയ്തീന്‍ഷാ, റഷീദ് അറയ്ക്കല്‍, സിദ്ധീഖ് പുതുപൊന്നാനി, ഹക്കീം പാവിട്ടപ്പുറം, ശശി കുമാരി വര്‍ക്കല, രാജിമണി, പത്മിമിനി ടി നെട്ടൂര്‍, ആത്തിഖ ഫക്കറുദ്ദീന്‍, റജുല മജീദ്, ഹുസൈന്‍ കാടാമ്പുഴ, ഉനൈസ് പൊന്നാനി, നിസാം പുതുപൊന്നാനി, നിസാര്‍ വളവ്, അബ്ദുറഹ്മാന്‍ ഫസല്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. മണ്ഡലം ജോ. സെക്രട്ടറി ടി.പി മജീദ് പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി ഫൈസല്‍ ചങ്ങരംകുളം സ്വാഗതവും ട്രഷറര്‍ ഷാഫി പെരുമ്പടപ്പ് നന്ദിയും പറഞ്ഞു.

Sharing is caring!