‘താടി’ക്കാരെയെല്ലാം പിണറായി തീവ്രവാദികളാക്കുന്നു: ചെന്നിത്തല

മലപ്പുറം: താടിക്കാരെയെല്ലാം പിണറായിയും കേരളാ പോലീസും തീവ്രവാദികളാക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുക്കത്ത് നടന്ന ഗെയില്‍ സമരത്തില്‍ താടിവെച്ചവരെ തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരമാണ്.
ഇത്തരത്തില്‍ താടിവെച്ചുവെന്ന ഒറ്റക്കാരണത്താല്‍ അറസറ്റ്് ചെയ്യപ്പെട്ട ചിലര്‍ തന്നെ നേരിട്ട് കാണാന്‍ വന്നിരുന്നുവെന്നും ഇവര്‍ സമരത്തില്‍പോലും പങ്കെടുക്കാത്തവരായിരുന്നുവെന്നാണു പറഞ്ഞതെന്നും ചെന്നിത്തല മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പടയൊരുക്കം ജാഥയുടെ മലപ്പുറം ജില്ലാ സമാപനത്തോടനുബന്ധിച്ചു ഇന്നു രാവിലെ മലപ്പുറം പ്രശാന്ത് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പടയൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ
ചെന്നിത്തല കലാസഹിത്യ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ആദരിക്കുകയും ചെയ്തു. സംസ്കാര സാഹിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]