‘സയ്യിദ് ശിഹാബ്’ ജീവചരിത്രം പുറത്തിറങ്ങി

‘സയ്യിദ് ശിഹാബ്’ ജീവചരിത്രം പുറത്തിറങ്ങി

ദുബൈ: സയ്യിദ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി ഷാര്‍ജാ പുസ്തകോത്സവത്തില്‍ നന്മയുടെ ജീവിതം: സയ്യിദ് ശിഹാബ് ജീവചരിത്രത്രയം പ്രകാശനം ചെയ്തു. അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളും ഇന്റലക്ച്വല്‍ ഹാളില്‍ തിങ്ങിനിറഞ്ഞ നൂറു കണക്കിന് പേരെ സാക്ഷിനിര്‍ത്തിയായിരുന്നു അക്ഷര നഗരിയില്‍പ്രോജ്വല പ്രകാശനം.
അറബി ജീവചരിത്ര ഗ്രന്ഥമായ ‘ഫീ ദിഖ് രി സയ്യിദ് ശിഹാബ്’ എന്ന ഈ പുസ്തകം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഒ.ഒ ശൈഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (ചീഫ് ഓഫ് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് ഷാര്‍ജ) റാഷിദ് അസ്ലമിന് നല്‍കി പ്രകാശനം ചെയ്തു. അറബ്, മലയാളം ആനുകാലികങ്ങളില്‍ എഴുത്തുകാരനും അറബി സാഹിത്യത്തിലും ഫിലോസഫിയിലും ഗവേഷകനുമായ ബഹുഭാഷാപണ്ഡിതന്‍ കെ.എം അലാവുദ്ധീന്‍ ഹുദവിയാണ് ഈ പുസ്തകം എഴുതിയത്.

സ്ലോഗന്‍സ് ഓഫ് ദ സേജ് എന്ന് പേരിട്ട ഇഗ്ലീഷ് പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇസ്മായില്‍ അല്‍ റൈഫിക്ക് നല്‍കി പ്രകാശനം ചെയ്തു. ഈ പുസ്തകമെഴുതിയത് പ്രശസ്ത ഇംഗ്ലീഷ് കവിയും സാഹിത്യകാരനും യുഎഇയില്‍ താമസക്കാരനുമായ മുജീബ് ജയ്ഹൂണ്‍ ആണ്.

ചിത്രകഥാരൂപത്തില്‍ ആദ്യമായി പുറത്തിറങ്ങുന്ന സയ്യിദ് ശിഹാബിന്റെ ജീവിതം വരച്ചിടുന്നതെന്ന മൂന്നാമത്തെ പുസ്തകമായ സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍എന്ന മലയാള പുസ്തകത്തിന്റെ പ്രകാശനം ഡോ: എം.കെ മുനീര്‍ ഡോ:പി.എ ഇബ്രാഹിം ഹാജിക്ക് നല്‍കി നിരവ്വഹിച്ചു. പി.കെ അന്‍വര്‍ നഹയുടെ ആശയത്തിന് സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍ എന്ന് പേരിട്ട് ഈ പുസ്തകത്തിന്റെ’ രചന നിര്‍വ്വഹിച്ചത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായ ഇ. സാദിഖലിയാണ്. മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്ട്‌സ് കോളേജിലെ വകുപ്പ് തലവന്‍ രഞ്ജിത്താണ് ആശയസംയോജനം.

വ്യാഴാഴ്ച രാത്രി 9.30ന് ഷാര്‍ജ പുസ്തകോത്സവ വേദിയിലെ ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. മൂന്ന് പുസ്തകങ്ങളെ കുറിച്ചു ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷണല്‍ സമ്മിറ്റ് ചെയര്‍മാന്‍ പി.കെ അന്‍വര്‍ നഹ സംസാരിച്ചു.ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുസ്ലീം ലീഗ് നേതാക്കളായ സി.പി ബാവഹാജി, എം.എ യൂനുസ് കുഞ്ഞ്,യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ:പുത്തൂര്‍ റഹ്മാന്‍,ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,റാഷിദ് ഗസ്സാലി,കെ.എച്ച്.എം അഷ്‌റഫ്, സജീര്‍ ഖാന്‍,സി.കെ മജീദ്, മുസ്തഫ തിരൂര്‍,ആവയില്‍ ഉമ്മര്‍,ആര്‍.ശുക്കൂര്‍ എന്നിവര്‍ സംബന്ദിച്ചു.അലവികുട്ടി ഹുദവി ഷിയാസ് അഹമ്മദ്,വി.കെ റഷീദ് എന്നിവര്‍ അവതരകരയിരുന്നു.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.വി നാസര്‍ നന്ദി പറഞ്ഞു

Sharing is caring!