ബിജെപി പിരിച്ച് വിട്ട് സിപിഎമ്മില് ലയിക്കണം: വിടി ബല്റാം
പാലക്കാട്: ഗെയ്ല് വിരുദ്ധ സമരത്തിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനക്കെതിരെ വിടി ബല്റാം എംഎല്എ. സമരത്തിലുള്ളത് മലപ്പുറത്ത് നിന്നുള്ള തീവ്രവാദികളാണെന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമാണ് സമരത്തിന് പിന്നിലെന്നുമുള്ള പ്രസ്താവനയെ പരിഹസിച്ചാണ് വിടി ബല്റാം ഫേസ്ബുക്കില് പോസ്റ്റിട്ടത്.
കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ച് വിട്ട് പിണറായി വിജയന്റെ സിപിഎമ്മില് ലയിക്കണമെന്നും ഇവിടെ വെവ്വേറെയായി നില്കേണ്ട ആവശ്യമില്ലെന്നും പോസ്റ്റില് പറയുന്നു.
ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്നത് മുസ്ലിം വിഭാഗത്തെ ഉദ്ദേശിച്ചാണെന്ന വിമര്ശനമുയരുന്നതിനിടെയാണ് വിടി ബല്റാം പോസ്റ്റിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലും വിവാദമായിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്ണരൂപം
‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം’
അതാണ് ഹൈലൈറ്റ് !!
കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സിപിഎമ്മില് ലയിക്കണം. ഇവിടെ നിങ്ങള് വെവ്വേറെയായി നില്ക്കേണ്ട ഒരു ആവശ്യവുമില്ല.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]