പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കയറി പട്ടാപകല്‍ നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കയറി പട്ടാപകല്‍ നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കയറി പട്ടാപകല്‍ നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി പ്രൈമറി ഹെല്‍ത്ത് സെന്ററിനു സമീപം താമസിക്കുന്ന ഐതുവിന്റെ പുരക്കല്‍ മന്‍സൂര്‍ (23) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14 ന് രാവിലെ ഒമ്പതോടെയാണ് സംഭവം.

ഹെല്‍ത്ത് സെന്ററിലേക്ക് അതിക്രമിച്ചു കയറിയ മന്‍സൂര്‍ നഴ്‌സിനെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നഴ്‌സിന്റെ പരാതിയില്‍ അന്വേഷണം നടക്കവെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. വാക്കാട് അങ്ങാടിയില്‍ തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ റിമാന്റ് ചെയ്തു.

 

Sharing is caring!