വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗൈറ്റ് തകര്‍ന്ന് വീണ് മൂന്ന് വയസുകാരി മരിച്ചു

വീട്ടുമുറ്റത്തെ ഇരുമ്പ് ഗൈറ്റ് തകര്‍ന്ന് വീണ് മൂന്ന് വയസുകാരി മരിച്ചു.രാമപുരം പളളിപ്പടി പലയക്കോടന്‍ അബ്ദുല്‍ ബഷീര്‍ എന്ന കുഞ്ഞി മാനുവിന്റെ മകള്‍ ഫാത്തിമ ഷഹ്ദ (3) യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം,
വീടിനടുത്തുള്ള ഗൈയ്റ്റിനു പരിസരത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. പോസ്റ്റമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് (തിങ്കള്‍) രാമപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും., മാതാവ്: കൊന്നോല സലീന (മൈലപ്പുറം) സഹോദരങ്ങള്‍: ഫാത്തിമഷീബില, ഫാത്തിമഷംന.
RECENT NEWS

മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില് മോഷണം. രണ്ട് മൊബൈല് ഫോണും പണവും കവര്ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില് റേഷന് ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില് മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല് ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്ന്നു. പാലത്തിങ്ങല് സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്. [...]