ബംഗ്ലാദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ ഒമ്പതു വര്‍ഷത്തിന് ശേഷം മധ്യവയസ്കന് പോലീസ് പിടിയിലായി.എടക്കര തോരപ്പ അബ്ദുല്‍ റസാഖി(51)നെയാണ് കല്പകഞ്ചേരി എസ് ഐ,മഞ്ജിത്ത് ലാല്‍ പി എസും സംഘവും അറസ്റ്റ് ചെയ്തത്.
2008ല്‍ പെരുമണ്ണ ക്ലാരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്ന് അറസ്റ്റ് ചെയ്ത പ്രതി 100 ദിവസം റിമാന്റില്‍ കിടന്ന ശേഷം ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയതാണ്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ എസ് ഐ സുഗീഷ് കുമാര്‍,എസ് പി സി ഒ ബിനീത് കുമാര്‍,നിലമ്പൂര്‍ എ എസ് ഐ ശശികുമാര്‍ എന്നിവരുമുണ്ടായിരുന്നു.ഇയാളെ തിരൂര്‍ കോടതി റിമാന്റ് ചെയ്തു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




