കേരള പ്രവാസി ലീഗ് ക്യാമ്പ് 23 മുതല്‍ 25വരെ കോഴിക്കോട്
കേരള പ്രവാസി ലീഗ് എക്സിക്യൂട്ടീവ് ക്യാംപ് ഈ മാസം 23,24,25 തിയതികളില്‍ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും.23 ന് രാവിലെ പത്തിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ബോധനം നടത്തും.കെ.പി.എ മജീദ്, അഡ്വ.പി.എം.എ സലാം പങ്കെടുക്കും. തിരിച്ചുവന്ന പ്രവാസികളുടെ വിവിധ വിഷയങ്ങളെ കുറിച്ച് സെമിനാര്‍ നടക്കും.
പുതിയ വെല്ലുവിളികള്‍ നേരിടാന്‍, സാമ്പത്തിക- സാമൂഹിക വളര്‍ച്ചക്കുള്ള മാര്‍ഗരേഖ, ജീവിത സംവിധാനങ്ങളിലെ പരിഷ്കരണം വിഷയത്തിലാണ് സെമിനാര്‍.
25 ന് ഫാസിസ്റ്റ് വിരുദ്ധത തന്നെയാണ് രാജ്യസ്്നേഹം എന്ന വിഷയത്തില്‍ സാംസ്കാരിക സദസ്സോടെ പരിപാടി സമാപിക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. അഡ്വ.പി കുല്‍സു അധ്യക്ഷയാകും.ക്യാംപിനോടനുബന്ധിച്ച് ആവിഷ്കാര സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ ഈമാസം 22 ന് ദേശീയ സെമിനാര്‍ നടക്കും. കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ നഗറില്‍ പി.കെ കുഞ്ഞാലി കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും. ഇന്ത്യന്‍ ജേണലിസ്റ്റ് യൂനിയന്‍ ട്രഷറര്‍ സബീനാ ഇന്ദ്രജിത്ത്, ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ കറസ്പോണ്ടന്റ് നിഖില ഹെന്‍ട്രി, തെഹല്‍ക ജേണലിസ്റ്റ് അസദ് അഷ്റഫ് മാധ്യമപ്രവര്ത്തകന് സുധിപ്തോ മണ്ഡല്, സി.വി.എം വാണിമേല്‍, അഷ്റഫ് കോട്ടക്കല്‍ പങ്കെടുക്കും.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]