ബഷീറിന്റെ വിജയത്തിനായി സുഹൃത്തുക്കളും പ്രമുഖ വ്യക്തികളും ഒന്നിക്കുന്ന ‘സുഹൃദ് സംഗമം’ ചൊവ്വാഴ്ച

വേങ്ങര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന്റെ വിജയത്തിനായി വേങ്ങര
മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സമൂഹത്തിലെ പ്രമുഖ
വ്യക്തികളും ഒന്നിക്കുന്ന ‘സുഹൃദ് സംഗമം’ ചൊവ്വാഴ്ച നടക്കും. രാവിലെ
പത്തിന് വേങ്ങര എപിഎച്ച് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ സിപിഐ എം കേന്ദ്ര
കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് ഔദ്യോഗിക വെബ്‌സൈറ്റ്.
സിപിഐ എം സംസ്ഥാന കമ്മിറിയംഗം ടി കെ ഹംസ സൈറ്റ് ഉദ്ഘാടനംചെയ്തു. കേന്ദ്ര
കമ്മിറ്റി അംഗം എ വിജയരാഘവന്‍, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി
ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.വെബ്
വിലാസം: ംംം.ുുയമവെലലൃ.രീാ. പി പി ബഷീറിനു പിന്തുണ അറിയിച്ച് സോഷ്യല്‍
മീഡിയകളില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റാനുള്ള സൗകര്യം
ലഭ്യമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ പരിപാടികളുടെ വിശദവിവരങ്ങളും
ചിത്രങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]