വികസന കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പാത പിന്തുടരുമെന്ന് കെ എന്‍ എ ഖാദര്‍

മലപ്പുറം: വികസന കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പാത പിന്തുടരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടി തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുമെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. ആരോഗ്യ രംഗത്തും, അടിസ്ഥാന സൗകര്യ രംഗത്തും വേങ്ങര ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര, പറപ്പൂര് പഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥി ഇന്ന് പര്യടനം നടത്തിയത്.
വേങ്ങര സ്കൂളില്‍ പിടിഎ യുടെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖത്തോടെയാണ് സ്ഥാനാര്‍ഥിയുടെ പര്യാടനത്തിന് തുടക്കമായ്. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന മുന്‍ എം.എല്‍.എ പി.കെ കുഞ്ഞാലികുട്ടി എം.പി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യമാരംഭിച്ചത്. പി.കെ കുഞ്ഞാലികുട്ടി നടപ്പിലാക്കിയ പോലെ വികസനങ്ങള്‍ സ്കൂളിന് നല്കാന് വിജയിച്ചു വരുന്നവര്‍ക്കാവുമോ. സ്കൂളിന് പുതിയ ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുമോ, പി.കെ കുഞ്ഞാലികുട്ടിയുടെ കുടുംബ ട്രസ്റ്റ് അനുദിച്ച ഒരു ബസ് മാത്രമാണ് മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ കലാലയത്തില്‍ ഉള്ളത്. ഇവിടേക്ക് പുതിയ ബസുകള്‍ അനുവദിക്കുമോ, അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ട് വേങ്ങര സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാക്കുമോ, പുതിയ ഓഡിറ്റോറിയം സ്കൂളിനായി അനുവദിക്കുമോ തുടങ്ങി ട്ടനവധി ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികളെത്തി.
മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥി വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. പ്രഖ്യാപനങ്ങള്‍ ആര്‍ക്കുമാവാമെന്നും അതു നടപ്പിലാക്കുന്നവരെയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജയിച്ചു വന്നാല്‍ നിങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. കുഞ്ഞുനാളില്‍ പഠിച്ച കവിതകളും പാഠ ഭാഗങ്ങളും ഒര്‍ത്തെടുത്ത് അവതരിപ്പിച്ചതും പഠിപ്പിച്ച അധ്യാപകരെ സ്മരിച്ച് പ്രസംഗം അവസാനിപിച്ചതും വിദ്യാര്‍ത്ഥികളില്‍ വലിയ ആവേശമാണ് സമ്മാനിച്ചത്.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]