വേങ്ങരയില് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പോരാട്ടം: പാണക്കാട് ഹൈദരലി തങ്ങള്

വേങ്ങര: ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പോരാട്ടമാണ് വേങ്ങരയില് നടക്കുന്നതെന്നും സമാധാനവും ജനാധിപത്യവും രാജ്യത്ത് നിലനില്ക്കണമെന്നാഗ്രഹിക്കുന്നവരുടെ പിന്തുണ യു.ഡി എഫിനാണെന്നും മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് പറഞ്ഞു.
യു.ഡി.എഫ് വേങ്ങര മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്. മതേതര ജനാധിപത്യത്തെ അവഗണിച്ചു രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് കേന്ദ്ര സര്ക്കാര് ശ്രമിക്കുന്നതെന്നും തങ്ങള് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സി.കെ അബ്ദുറഹ്മാന് അധ്യക്ഷനായി. മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്, എം.എം ഐ.ഷാനവാസ്, പി.വി അബ്ദുല് വഹാബ്, മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, സി.പി ജോണ്, ജോണി നെല്ലൂര്, വി.വി പ്രകാശ്, അഡ്വ. യു.എ ലത്തീഫ്, ഡോ. എം.കെ മുനീര് എം.എല്.എ, എ.പി അനില്കുമാര് എം.എല്.എ, ആര്യാടന് മുഹമ്മദ്, കെ.പി അബ്ദുല് മജീദ്, അബ്ദുസമദ് സമദാനി, പി.എം.എ സലാം, ഇ മുഹമ്മദ്കുഞ്ഞി, വി.യു. കുഞ്ഞാലി, പ്രൊഫ. ഹരിപ്രിയ, ടി.കെ മൊയ്തീന് കുട്ടി, സ്ഥാനാര്ഥി അഡ്വ. കെ.എന്.എ.ഖാദര് പ്രസംഗിച്ചു
RECENT NEWS

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ, സുന്നത്ത് ജമാഅത്തിന് വിരുദ്ധം
തിരൂരങ്ങാടി: കോഴിക്കോട് നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുല് ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി. സർവകലാശാലയുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില് ചില ഹുദവികളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ദാറുൽ ഹുദ വൈസ് [...]