അഞ്ചുടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു

അഞ്ചുടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു

താനൂര്‍: അഞ്ചുടിയില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഏനിന്റെ പുരയ്ക്കല്‍ ഉനൈസിനെ ലീഗ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അക്രമം.

സംഭവത്തെ കുറിച്ച് പരുക്കേറ്റവര്‍ പറയുന്നത് ഇ്ങ്ങിനെ: മുസ്ലിംലീഗ് പ്രവര്‍ത്തകനായ കുപ്പന്റെപുരക്കല്‍ കാദര്‍, ഉനൈസിനെ പ്രകൃതി വിരുദ്ധപീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ വഴക്ക് കണ്ട മറ്റു ലീഗ് പ്രവര്‍ത്തകര്‍ കാദറിനൊപ്പം ചേര്‍ന്ന് ഉനൈസിനെ ആക്രമിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ അലിക്കുട്ടി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചതിനാല്‍ ഉനൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉനൈസിനെ രക്ഷിക്കാനെത്തിയ പെട്ടിയന്റെ പുരക്കല്‍ ജാഫര്‍, കുപ്പന്റെ പുരക്കല്‍ ജുനൈസ്, ഏനിന്റെ പുരക്കല്‍ സഫീര്‍ എന്നിവര്‍ക്കും പരിക്കേറ്റു. ജാഫറിന്റെ വീടും അക്രമികള്‍ തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു.

സാമ്പത്തിക തിരിമറിയുടെ പേരില്‍ അഞ്ചുടി മുഹിയുദീന്‍ പള്ളിയിലെ ഭരണസമിതി അംഗങ്ങളും, നാട്ടുകാരും ഏറെനാളായി തര്‍ക്കത്തിലാണ് ഇതിന്റെ തുടര്‍ച്ചയായി നടന്ന അക്രമമാണെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഈ അക്രമത്തെയും ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്.

അക്രമം തടയാന്‍ വന്ന മറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിയര്‍ കുപ്പി എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു.പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീര്‍ത്തും സമാധാനത്തിലേക്ക് നീങ്ങുന്ന തീരദേശത്ത് അക്രമം വിതയ്ക്കാനുള്ള ലീഗ് ശ്രമം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ തീരദേശ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

Sharing is caring!