മലപ്പുറം പ്രസ്ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം: കേരളാ പത്ര പ്രവര്‍ത്തകയൂണിയന്‍ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി ഐ. സമീല്‍(മാധ്യമം) സെക്രട്ടറിയായി സുരേഷ് എടപ്പാള്‍ (ജനയുഗം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കെ.പി.ഒ റഹ്്മത്തുല്ല (തേജസ്), ബി.എസ് മിഥില (മനോരമ ന്യൂസ്), ജോയന്റ് സെക്രട്ടറിയായി വി. അജയകുമാര്‍ (ജയ്ഹിന്ദ് ടി.വി), ട്രഷററായി എസ് മഹേഷ് കുമാര്‍ (മനോരമ ന്യൂസ്), ജില്ലാ കമ്മിറ്റി അംഗങ്ങളായി ഫ്രാന്‍സിസ് ഓണാട്ട് (മംഗളം), മുഹമ്മദലി വലിയാട് (ജീവന് ടിവി), ജയേഷ് വില്ലോടി (കൈരളി ടി.വി), കെ. ഷമീര്‍ (ദേശാഭിമാനി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സി.പി അബ്ദുസമദ്, സയ്യിദ് ജിഫ്രി തങ്ങള്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ ചുമതലയേല്‍ക്കും.
RECENT NEWS

പള്ളിക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് കവർന്ന മോഷ്ടാവ് അറസ്റ്റിൽ
താനാളൂർ: താനാളൂരിലെ പള്ളി വളപ്പില്‍ രാത്രി നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്ന യുവാവ് അറസ്റ്റില്‍. പൈനാട്ട് വീട്ടില്‍ നൗഫൽ(23)നെയാണ് താനൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തും സംഘവും പിടികൂടിയത്. താനാളൂര്‍ ജലാലിയ മസ്ജിദിനു മുന്നില്‍ [...]