മലപ്പുറം പ്രസ്ക്ലബ്ബ് ഭാരവാഹി തെരഞ്ഞെടുപ്പ് നാളെ

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരളാ പത്രപ്രവര്‍ത്തക യൂണിയന്(കെ.യു.ഡബ്യൂ.ജെ) മലപ്പുറം ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ് നാളെ നടക്കും.
രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുമണിവരെ മലപ്പുറം പ്രസ്്ക്ലബ്ബില്വെച്ചാണു വോട്ടെടുപ്പ്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘനയായ കെ.യു.ഡബ്യൂ.ജെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരാണു ജില്ലാ ആസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ സംഘനയുടെ അമരക്കാരാകുക. ശക്തമായ മത്സരമാണു ഇത്തവണ നടക്കുന്നത്.
ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു മത്സരം നടക്കുന്നില്ല, ഈ തസ്തികയിലേക്കു സമവായ ചര്‍ച്ചകളിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തെങ്കിലും സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, നാല് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നീ പോസ്്റ്റുകളിലേക്കു ശക്തമായ മത്സരമാണു നടക്കുന്നത്. പ്രാധാന തസ്തികയായ സെക്രട്ടറി സ്ഥാനത്തേക്ക് തീ പാറും പോരാട്ടമാണ് നടക്കുന്നത്.
നിലവിലെ സെക്രട്ടറിയും ജനയുഗം ദിനപത്രം ബ്യൂറോ ചീഫുമായ സുരേഷ് എടപ്പാളും ദേശാഭിമാനിയുടെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഒ.വി സുരേഷും തമ്മിലാണു സെക്രട്ടറി സ്ഥാനത്തിനായി മത്സരിക്കുന്നത്.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ജയ്ഹിന്ദ് ടി.വി റിപ്പോര്‍ട്ടര്‍ വി. അജയകുമാറും ചന്ദ്രിക ഫോട്ടോഗ്രാഫര്‍ പി.കെ ഷംസീറുമാണു മത്സരിക്കുന്നത്.
ട്രഷറര്‍ സ്ഥാനത്തേക്ക് മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ എസ്. മഹേഷ്കുമാറും മലയാളം ന്യൂസ് ദിനപത്രം ലേഖകന്‍ വി.എം സുബൈറും തമ്മിലാണ് മത്സരം.
നാല് ജില്ലാ കമ്മിറ്റി ഭാരവാഹി സ്ഥാനത്തിനു ഏഴുപേരാണ് മത്സര രംഗത്തുള്ളത്. എല്‍.വി ഡാറ്റസ്, ഫ്രാന്‍സിസ് ഓണാട്ട്, വി. ജയേഷ്, എ. മുഹമ്മദലി, പ്രശാന്ത് നിലമ്പൂര്‍, എ. ഷാബില്‍ നസീബ്, കെ. ഷമീര്‍ എന്നിവരാണു മത്സര രംഗത്തുള്ളത്.
അതോടൊപ്പം സംസ്ഥാന ഭാരവാഹികളെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]