എംഎല്‍എ യുടേത് അധികാര ദുര്‍വിനിയോഗം – ആര്യാടന്‍ മുഹമ്മദ്

എംഎല്‍എ യുടേത് അധികാര ദുര്‍വിനിയോഗം – ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എ യുടേത് അധികാര ദുര്‍വിനിയോഗമാണെന്നാണ് തനിക്ക് മനസ്സിലായതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്. 2015 ല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി എന്ന് പറയുന്നുണ്ടെങ്കിലും എംഎല്‍എ ആയതിന് ശേഷമാണ് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദഹം പറഞ്ഞു.

മതിയായ ലൈസന്‍സ് ഇല്ലാതെയാണ് എംഎല്‍എയുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്താണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. കുന്നിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിയോളജി വകുപ്പില്‍ നിന്നും അനുമതി വേണം. എന്നാല്‍ ഇത് ലഭ്യമാക്കിയിട്ടില്ല.

ആരോപണങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന എംഎല്‍എ യുടെ വാദം അദ്ദേഹം നിഷേധിച്ചു. എസ്‌റ്റേറ്റില്‍ നിന്നും ജോലിക്കാരെ പിരിച്ച് വിട്ടപ്പോള്‍ അവര്‍ക്കെതിരെ സുപ്രീംകോടതി വരെ പരാതി നല്‍കിയവനാണ് താന്‍. പിന്നെങ്ങനെ താന്‍ പരാതിക്കാരന് ഒപ്പമുണ്ടാവും. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ളവര്‍ക്ക് തന്റെ ബിനാമിക്കാരനാവേണ്ട ആവശ്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Sharing is caring!