ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

താനൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരണപ്പെട്ടു. കെ പുരം കുണ്ടുങ്ങല്‍ കുട്ടിയാമാക്കാനകത്ത് ബഷീര്‍- നജ്മുന്നിസ ദമ്പതികളുടെ മകന്‍ അജ്മല്‍ (18) ആണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കെ പുരം താമരകുളത്ത് അജ്മല്‍ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അജ്മലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കെ പുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ്‌ചെയ്തു. സഹോദരങ്ങള്‍: മുഹമ്മദ് ഹാരിസ്, അന്‍സില്‍, മുഹമ്മദ് ആദില്‍.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]