പള്ളി ഇമാമിനെ അക്രമിച്ച സംഭവം സഭയില്‍ ഉന്നയിച്ച് പി.ഉബൈദുല്ല

പള്ളി ഇമാമിനെ അക്രമിച്ച സംഭവം സഭയില്‍ ഉന്നയിച്ച് പി.ഉബൈദുല്ല

തിരുവനന്തപരും: പന്തല്ലൂര്‍ മുടിക്കോട് ജുമാമസ്ജിദില്‍ പള്ളി ഇമാമിനെ മര്‍ദിച്ച സംഭവത്തില്‍ എ.പി വിഭാഗം സമസ്തക്കെതിരെ നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എ.  എ.പി വിഭാഗത്തിന്റെ പേരെടുത്ത് പറയാതെ പ്രത്യേക വിഭാഗം എന്ന് പറഞ്ഞായിരുന്നു എം.എല്‍.എയുടെ പ്രസംഗം. പന്തല്ലൂര്‍ മുടിക്കോട് ജുമുഅത്ത് പള്ളിയില്‍ കയറി ഇമാമിനേയും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളേയും ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നും അടച്ചുപൂട്ടിയ പള്ളി ഉടന്‍ ആരാധനക്കായി തുറന്നുകൊടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

150 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് മുടിക്കോട് ജുമുഅത്ത് പള്ളി. 2014 ഡിസംബര്‍ 26ന് ചേര്‍ന്ന പള്ളികമ്മിറ്റി ജനറല്‍ ബോഡി യോഗത്തിലാണ് ആദ്യമായി വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്‍ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം ഉന്നയിക്കുന്നത്. ഇതിനെ തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഒരു വിഭാഗം ആളുകള്‍ പ്രശ്‌ന പരിഹാരത്തിന് വഖഫ് ബോഡിനെ സമീപിച്ചു. വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പിന് ഉത്തരവിട്ടു. വഖഫ് ബോര്‍ഡ് നിയോഗിച്ച റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈ കമ്മിറ്റിയാണ് നിലവില്‍ പള്ളിയുടെ ഭരണ ചുമതല നിര്‍വഹിക്കുന്നത്. ഇതിനിടിക്കാണ് ജൂലൈ 28ന് വെള്ളിയാഴ്ച്ച പള്ളി പരിപാലനത്തിന് പിരിക്കുന്ന ബക്കറ്റുമായി രണ്ടുമൂന്ന് പേര്‍ ഓടിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല . തുടര്‍ന്ന് 31-ാ തിയ്യതിയാണ് മഗ്‌രിബ് നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിയില്‍ കയറിയ അക്രമിസംഘം വടിവാള്‍ കൊണ്ട് ഇമാമിനെ വെട്ടുകയും പ്രാര്‍ത്ഥനക്കെത്തിയവരെ അടിച്ചോടിക്കുക്കുകയും ചെയ്തത്. സംഭവം കഴിഞ്ഞ് എട്ടുദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. പള്ളി അടച്ചുപൂട്ടേണ്ട യാതൊരു സാഹചര്യമില്ലാതിരുന്നിട്ടും ധൃതിപിടച്ച് ആര്‍.ഡി.ഒ പള്ളിപൂട്ടാന്‍ ഉത്തരവിടുകായിരുന്നു വെന്ന് എം.എല്‍.എ പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് ഇടപെട്ട് നടപടിയുണ്ടാകമെന്നും എംഎല്‍എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കേസില്‍ രണ്ടു പ്രതികളെ പിടികൂടിയുട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പള്ളി ആരാധനക്ക് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

 

Sharing is caring!