വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന് വ്യാജപ്രചരണം

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ഇന്ന് രാവിലെയാണ് വാട്ട്സ്ആപ് വഴിയും ഫേസ്ബുക്ക് വഴിയും വ്യാജ തീയതി പ്രചരിക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ 23ന് വോട്ടെടുപ്പ് നടക്കുമെന്നും ഓഗസ്റ്റ് 10ന് വിജ്ഞാപനം വരുമെന്നുമുള്ള രീതിയിലായിരുന്നു പ്രചരണം. ഇതിനിടെ ഒരു മാധ്യമത്തിന്റെ ഓണ്‍ലൈനില്‍ വാര്‍ത്ത വന്നതും ആശയ കുഴപ്പത്തിനിടയാക്കി.
വേങ്ങര എം.എല്‍.എ യായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായാണ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38057 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എം സ്ഥാനാര്‍ഥി പി.പി ബഷീറിനെ തോല്‍പ്പിച്ചാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി