കേരളം ഉറ്റുനോക്കുന്നു; സനയെവിടെ

മലപ്പുറം: കാസര്‍കോട് പണത്തൂരില് നിന്ന് കാണാതായ സനാ ഫാത്തിമയെന്ന കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കണമെന്ന പ്രാര്‍ഥനയിലാണ് കേരളം. നാലു ദിവസം മുമ്പാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തിരോധാനത്തെ സംബന്ധിച്ച ദുരൂഹത ദിവസം ചെല്ലുന്തോറും ഏറുകയാണ്.
സന സമീപത്തെ നീര്‍ച്ചാലില്‍ വീണിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് ആദ്യ ദിവസങ്ങളില്‍ തിരിച്ചില്‍ ഈ നീര്ച്ചാല് കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ തിരോധാനത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ അന്വേഷണം മറ്റ് തലങ്ങളിലേക്കും മാറ്റാന്‍ പോലീസ് നിര്‍ബന്ധിതരായിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.