ജനസമ്പര്ക്ക പരിപാടിക്ക് അപേക്ഷ നല്കേണ്ട അവസാന ദിവസം ശനിയാഴ്ച

മലപ്പുറം: ഓഗസ്റ്റ് 16 ന് കൊണ്ടോട്ടിയില് തുടക്കമിടുന്ന ജില്ലാ കലക്ടറുടെ താലൂക്ക് തല ജനസമ്പര്ക്ക പരിപാടിയില് പരിഗണിക്കുന്നതിനുള്ള പരാതികള് അക്ഷയ കേന്ദ്രങ്ങള് വഴി സ്വീകരിച്ചു തുടങ്ങി. ഓഗസ്റ്റ് അഞ്ചാണ് പരാതി നല്കാനുള്ള അവസാന ദിവസം. വെള്ള കടലാസില് പരാതി/അപേക്ഷകള് നല്കിയാല് മതി.
പരാതിക്ക് സര്വീസ് ഫീസായി 12 രൂപ നല്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് ധന സഹായത്തിനുള്ള അപേക്ഷ, എ.പി.എല്-ബിപി.എല്. കാര്ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ പരിഗണിക്കില്ല. കൊണ്ടോട്ടി 16, പൊന്നാനി ആഗസ്ത് 18, തിരൂരങ്ങാടി 21, നിലമ്പൂര് 23, പെരിന്തല്മണ്ണ 25, ഏറനാട് 29, തിരൂര് 30 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ജനസമ്പര്ക്ക പരിപാടികളുടെ തിയതികള്.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]