കോഡൂരിലെ യൂത്ത്ലീഗ് യുവസംഗമം സമാപിച്ചു

മലപ്പുറം: പഞ്ചായത്തിലെ യുവപ്രതിഭകളെ അനുമോദിച്ചും അസഹിഷ്ണുതയുടെ രാഷ്ട്രിയം വിഷയത്തില്‍ ക്ലാസെടുത്തും കോഡൂര്പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ യുവസംഗമം സമാപിച്ചു. ചെമ്മങ്കടവ് മൈലാഞ്ചി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദലി പരേങ്ങല്‍ അധ്യക്ഷത വഹിച്ചു. അസഹിഷ്ണുതയുടെ രാഷ്ട്രിയം എന്ന വിഷയത്തില്‍ നൗഷാദ് മണ്ണിശ്ശേരി ക്ലാസ്സെടുത്തു.
മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ സി.എച്ച്. ഹസ്സന്‍ഹാജി, മുസ് ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ്കുട്ടി ഹാജി, കെ.എന്‍.എ. ഹമീദ്, പി.സി. മുഹമ്മദ്കുട്ടി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, യൂത്ത്ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ടി. മുജിബ്, കെ.ടി. റബീബ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, സി. മുഹമ്മദ്കുട്ടി, പാലോളി സൈനുദ്ദീന്‍, എം.എസ്.എഫ്. പഞ്ചായത്ത് ഭാരവാഹികളായ പി.പി. മുജീബ്, ജാഫര്‍ പൊന്നേത്ത് തുടങ്ങിയവര്‍ സംസാരിച്ചു.സംഗമത്തില്‍ വിവിധ പത്രപ്രവര്‍ത്തക അവാര്‍ഡ് ജേതാക്കളായ വി.പി. നിസാര്‍ (മംഗളം), അബ്ദുല്‍ ജലീല്‍ വടക്കാത്ര (തേജസ്) എന്നീ യുവമാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ചു.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.