മലപ്പുറം ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ കിഡ്നി പേഷ്യന്റ്സ് വെല്ഫെയര്സൊസൈറ്റികള് രൂപികരിക്കും: മന്ത്രി കെ.ടി.ജലീല്‍

തിരൂര്‍: മലപ്പുറം ജില്ലയിലെ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കിഡ്നി
പേഷ്യന്റ് സ് വെല്ഫേര് സൊസൈറ്റികള്‍ രൂപീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.മലപ്പുറം ജില്ലയില്‍ നിലവിലുള്ള കിഡ്നി പേഷ്യന്റ് വെല്ഫേര് സൊസൈറ്റിയുടെ കണക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു വിരാമമിട്ടാണ് മന്ത്രി തീരുമാനം അറിയിച്ചത്. താലൂക്ക് തോറും രൂപീകരിക്കുന്ന സൊസൈറ്റികളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും മതസംഘടനകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇതുമാ യി ബന്ധപ്പെട്ട യോഗത്തിലെടുത്ത തീരുമാനമാണിത്.നിലവില്‍ ജില്ലയിലുള്ള കമ്മിറ്റിയുടെ രണ്ടു വര്‍ഷത്തെ കണക്ക് സര്‍ക്കാര്‍ ഓഡിറ്റിംങ്ങിനു വിധേയമാക്കും. താലൂക്കുകളില്‍ ഉടനെ കമ്മിറ്റികള്‍ നിലവില്‍ വരും.ഇതോടെ ഇതുവരെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മിറ്റി ദുര്‍ബലപ്പെട്ടു പോകും. താലൂക്ക് കമ്മിറ്റികളുടെ കണക്കും അതാത് സമയങ്ങളില്‍ ഓഡിറ്റു ചെയ്യും. സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കാനാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.