സമരങ്ങളില് വലഞ്ഞ് മലപ്പുറം
മലപ്പുറം: ഇന്നു നടന്ന വിവിധ സംഘടനകളുടെ സമരങ്ങളില് ജനം വലഞ്ഞു. വ്യാപാരിസമരവും പെട്രോള് പമ്പുടമകളുടെ സമരവും ജില്ലയില് പൂര്ണ്ണമായിരുന്നു. കോഴി വ്യാപാരികളുടെ സമരം വൈകിട്ടോടെ പിന്വലിച്ചെങ്കിലും ആവശ്യ സമയത്തു അടഞ്ഞു കിടന്നത് പ്രയാസം സൃഷ്ടിച്ചു.
ജി.എസ്.ടി നടപ്പാക്കിയതിനെ തുടര്ന്നുണ്ടായ വ്യാപാരപ്രശ്നങ്ങളില് പരിഹാരം ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി സംഘടനകള് കടയടപ്പുസമരം നടത്തിയത്. നഗരങ്ങളിലൊന്നും സ്ഥാപനങ്ങള് തുറന്നു പ്രവര്ത്തിച്ചില്ല. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നപ്പോള് സേവനരംഗത്തുളള സ്ഥാപനങ്ങള് മാത്രമാണ് തുറന്നു പ്രവര്ത്തിച്ചത്. വ്യാപാരികളുടെ സമരത്തോടെ നഗരങ്ങളില് ഹര്ത്താലിന്റെ പ്രതീതി ഉയര്ന്നു. യാത്രാവാഹനങ്ങള് ഉണ്ടായിരുന്നെങ്കിലും ജനത്തിരക്ക് നന്നേ കുറവായിരുന്നു. ഗ്രാമപ്രദേശങ്ങളില് കടയടപ്പു സമരം ചിലയിടങ്ങില് ഭാഗികമായിരുന്നു. ജിഎസ്ടി നടപ്പാക്കുന്നതിനെയല്ല എതിര്ക്കുന്നതെന്ന് വ്യാപാരി സംഘടനകള് വ്യക്തമാക്കുന്നുണ്ട്. ഭൂരിഭാഗം കടകളിലും സോഫ്ട്വെയര് അപ്ഡേറ്റ് ചെയ്ത ജി.എസ്.ടി രീതിയിലുള്ള ബില്ലിംഗ് ആരംഭിക്കാന് സാധിച്ചിട്ടില്ല. ടാലിയുടെ നിലവാരമുയര്ത്താന് സമയമെടുക്കുന്നുമുണ്ട്. ഇതെല്ലാം പരിഗണിച്ച് ജി.എസ്.ടി നടപ്പാക്കുന്നത് നീട്ടണമെന്നതാണ് വ്യാപാരികളുടെ ആവശ്യം
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]