കാലി വ്യാപാര നിരോധനത്തിനെതിരെ പ്രതിഷേധമായി വ്യാപാരി സംഗമം

മലപ്പുറം: കന്നുകാലി വ്യാപാരം നിരോധിച്ച കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധമായി വ്യാപാരികളുടെ സംഗമം. മീറ്റ് ആന്‍ഡ് കാറ്റില്‍ വ്യാപാരി സമിതി നടത്തിയ ജില്ലാ കണ്‍വെന്‍ഷനാണ് കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സംഗമമായത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കന്നുകാലികളെ എത്തിക്കുന്ന വാഹനം തടഞ്ഞ് അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലി വ്യാപാരം നിരോധിച്ചതടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. എം. നിസാറലി അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, കെ. സുബ്രഹമണ്യന്‍, പുല്ലാട്ടില്‍ ഹംസ, വേണുഗോപാല്‍, എ. പുഷ്പാംഗദന്‍ എന്നിവര്‍ സംസാരിച്ചു.
സംഘടനാ ഭാരവാഹികള്: നാസര്‍ തൊണ്ടയില്‍ (പ്രസിഡന്റ്) ഖാലിദ് മഞ്ചേരി, സുധീര്‍ പാറപ്പുറവന്‍, കുഞ്ഞിമുഹമ്മദ് രാമപുരം (വൈ. പ്രസിഡന്റുമാര്‍), കെ.പി ബഷീര്‍ (സെക്രട്ടറി), എം.ടി ഷിഹാബ്, കെ.പി മുജീബ് റഹ് മാന്‍ (ജോ. സെക്രട്ടറി), നാസര്‍ മുണ്ടയില്‍ (ട്രഷറര്‍)
RECENT NEWS

മലപ്പുറത്ത് കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സമീപം ഇല്ലത്ത്മാട്ടില് താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠന് മാസ്റ്ററുടെ മകന് പി പി രാജേഷ് (46), ചെനക്കലങ്ങാടി [...]