കബ്ബ് & ബുൾബുൾ യൂനിറ്റുകൾ ഉദ്ഘാടനംചെയ്തു
തവനൂര്‍: വിദ്യാർത്ഥികളിൽ രാജ്യസ്നേഹവും പരസ്പരസ്നേഹവും അച്ചടക്കവും ഊട്ടിയുറപ്പിക്കുന്നതിൻറെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇൻറർ നാഷണല്‍ കാമ്പസിലെ പ്രൈമറി മോണ്ടിസ്സോറി വിഭാഗത്തിലെ 700 ഓളം വിദ്യാർത്ഥികൾ ഉൾപ്പെട്ട 42 കബ്ബ്&ബുൾബുൾ യൂനിറ്റുകളുടെ ഉദ്ഘാടനം വിദ്യാർത്ഥികൾക്ക് യൂനിഫോമും സ്കാർഫും ധരിപ്പിച്ചു കൊണ്ട് അക്കാദമിക് ഡയറക്ടര്‍ മജീദ്ഐഡിയൽ നിർവഹിച്ചു. നാൽപ്പത്തിരണ്ട് കബ്ബ്&ബുൾബുൾ യൂനിറ്റുകൾക്ക് പുറമെ 20 ബണ്ണീസ് യൂനിറ്റുകളുമുളള രാജ്യത്തെ തന്നെ ആദ്യ സ്കൂളായി മാറുകയാണ് കടകശ്ശേരി ഐഡിയല്‍ ഇൻറർ നാഷണല്‍ സ്കൂള്‍. സ്കൗട്ട്& ഗൈഡ് വിഭാഗത്തിൽ നിലവിലുളള10 യൂനിറ്റുകൾക്ക് പുറമെ 50 യൂനിറ്റുകൾകൂടി നവംബറില്‍ തുടക്കമാകും. ചടങ്ങില്‍ സീനിയര്‍ പ്രിൻസിപ്പാൾ വിടി ജോസഫ് അധ്യക്ഷതവഹിച്ചു. സുപ്രിയ ഉണ്ണികൃഷ്ണൻ, ഹുസൈന്‍ ചേകനൂർ, റംസീന എം, ദീപ്തി കെ എസ് പ്രസംഗിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]