കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുഖ്യമന്ത്രിയും ആര്യാടനും

മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അഞ്ചു കൊല്ലത്തെ പ്രവര്‍ത്തനത്തെ പുകഴ്ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, മന്ത്രി ആര്യാടന്‍ മുഹമ്മദും. കുഞ്ഞാലിക്കുട്ടി ഐ ടി രംഗത്തെ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചിരട്ടി ദൂരം കൊണ്ടുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുകിട വ്യവസായ മേഖല രാജ്യത്തെ തന്നെ മികച്ച നിലയിലേക്ക് ഉയര്‍നെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.
ജില്ലാ യു ഡി എഫ് യോഗത്തിലാണ് ഇരു നേതാക്കളും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയത്. കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറിയത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ വന്‍ നേട്ടമാണ് സംസ്ഥാനത്തിന് നേടി തന്നത്. ഐ ടി രംഗത്ത് രാജ്യത്തെ തന്നെ മികച്ച കേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ തുടര്‍ഭരണം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെറുകിട വ്യവസായ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചെന്ന് ആര്യാടന്‍ മുഹമ്മദ്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
RECENT NEWS

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്‍കും
മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കാന് യു.ഡി.എഫില്‍ ധാരണ. രണ്ടു സീറ്റുകള്‍ വച്ചുമാറാനും സാദ്ധ്യത. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കണ്ണൂരിലെ കൂത്തുപറമ്പ്, തൃശൂരിലെ ചേലക്കര എന്നിവ ലീഗിന് നല്‍കിയേക്കും.