തണല്മരം മുറിച്ചു നീക്കാന് ശ്രമം

അങ്ങാടിപ്പുറം: തണല്മരം മുറിക്കാനുള്ള ശ്രമം നാട്ടുകാര് ഇടപെട്ട് തടഞ്ഞു. മലാപറമ്പ് എം ഇ എസ് മെഡിക്കല് കോളേജിനു സമീപം റോഡരികില് നില്ക്കുന്ന മരമാണ് മുറിക്കാന് ശ്രമിച്ചത്. ഒട്ടേറെ നാട്ടുകാര്ക്കും, രോഗികള്ക്കും, വാഹനം കാത്തു നില്ക്കുന്നവര്ക്കും തണല് നല്കുന്ന മരമാണിത്.
സമീപത്തുള്ള ഒരു കടയുടമയാണ് ആല്മരം അനധികൃതമായി മുറിച്ചു നീക്കാന് ശ്രമിച്ചത്. നാട്ടുകാരും ടാക്സി തൊഴിലാളികളും സംഘടിക്കുന്നതിന് മുന്നേ ഏതാനും മരക്കൊമ്പുകള് മുറിച്ചു മാറ്റിയിരുന്നു. പഞ്ചായത്ത് അംഗം ജോയി കൊച്ചീത്ര, മജീദ് വടക്കേതില്, ബിനു കരിമ്പില്, ഷാജി വാത്താച്ചിറ എന്നിവരുടെ നേതൃത്വത്തിലാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള് സംഘടിച്ചത്.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്ന്ന് പെരിന്തല്മണ്ണ എസ് ഐ ജോബി തോമസും സംഘവും സ്ഥലത്തെത്തി മരംമുറിക്കല് നിറുത്തിവെപ്പിച്ചു. ഡി എഫ് ഒയ്ക്കും, ജനപ്രതിനിധികള്ക്കും ഇത് സംബന്ധിച്ച പരാതി കൈമാറിയിട്ടുണ്ട്. കടയുടെ സമീപത്തേക്ക് ചാഞ്ഞു നില്ക്കുന്ന കൊമ്പ് മുറിച്ചു നീക്കാനുള്ള അനുമതിയുടെ മറവില് തണല്മരം പൂര്ണമായും മുറിച്ചു നീക്കാനായിരുന്നു കടയുടമയുടെ ശ്രമമെന്ന് നാട്ടുകാര് ആരോപിച്ചു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]